കശ്മീരില്‍ തീപിടുത്തം; 40ഓളം വീടുകള്‍ അഗ്നിക്കിരയായി

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരില്‍ തീപിടുത്തം. 40 ഓളം വീടുകള്‍ അഗ്നിക്കിരയായി. ഇന്ന് രാവിലെ ആർ.എസ് പുരയിലാണ് സംഭവം. അഞ്ച് യൂണിറ്റ് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തിയാണ് തീ​യ​ണച്ചത്. അപകടത്തില്‍ ആർക്കും ആളപായമില്ലെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. വീടുകളിലുണ്ടായിരുന്ന വളര്‍ത്തുമൃഗങ്ങളെല്ലാം ചത്തൊടുങ്ങി. തീപിടുത്തം എങ്ങനെയുണ്ടായെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.