ബെംഗളൂരുവില്‍ ഭീകരാക്രമണം നടത്താനെത്തിയത് തടിയന്റവിട നസീറിന്റെ കൂട്ടാളികൾ

ബെംഗളൂരു : ബെംഗളൂരുവില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായത് തടിയന്റവിട നസീറിന്റെ കൂട്ടാളികളായ തീവ്രവാദികളെന്ന് പോലീസ്. ബെംഗളൂരു സെൻട്രൽ ജയിലിൽ വച്ച് തടിയന്‍റവിട നസീർ ഇവരെ തീവ്രവാദപ്രവർത്തനത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് കമ്മീഷ്ണർ ബി ദയാനന്ദ പറഞ്ഞു. അബ്ദുൽ നാസർ മദനിയുടെ ഉറ്റതോഴൻ കൂടിയാണ് തടിയന്റവിട നസീറെന്ന് സ്വാമി ഭദ്രാനന്ദ് പറയുന്നു.

ഓരോ ദിവസവും കേരളത്തിന്റെ പേര് കളങ്കപ്പെടുത്തുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഏല്ലാവരും തീവ്രവാദികളല്ല, എന്നാൽ ഇത്തരം ജിഹാദികളെ ഒറ്റപ്പെടുത്താൻ ആ വിഭാഗക്കാർ എത്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് സ്വാമി ഭദ്രാനന്ദ് ചോദിക്കുന്നു. ജിഹാദികൾക്ക് നേരെ കാട്ടുന്ന മൗനമാണ് ഈ രാജ്യത്തോട് കാട്ടുന്ന ദ്രോഹം.

മംഗലാപുരത്ത് അടുത്തിടെ ഉണ്ടായ സംഭവം സ്വാമി ഭദ്രാനന്ദ് പറയുന്നു. കൊങ്ങിണി ക്രിസ്ത്യനായ യുവതിയെ കോഴിക്കോടുള്ള ഒരു ജിഹാദി മയക്കുമരുന്നിന് അടിമയാക്കി. നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു. ശരീരത്തിൽ പൊള്ളലേൽപ്പിച്ചു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇതൊന്നും ആരും അറിയുന്നില്ല. ഇവർക്കെല്ലാം സംരക്ഷണം നൽകുന്നത് ആരാണ്. കർണാടകയിൽ പഠിക്കാൻ വരുന്ന കുട്ടികൾ അനുഭവിക്കുന്നത് ഇതെല്ലാമാണ്.

രാജ്യത്തിൻറെ രീതികളോട് യോജിച്ചു പോകാൻ കഴിയാത്തവരാണ് ഭീകരവാദത്തിന് ഇറങ്ങുന്നത്. നമ്മൾ മാത്രം അവരെ സഹോദരങ്ങളായി കണ്ടാൽ മതിയാവില്ല. ഭീകരപ്രവർത്തനങ്ങൾ നടത്തി അവർ ഈ രാജ്യം തകർക്കും. ഹിന്ദുക്കളെ അവർ കണക്കാക്കുന്നത് വർഗ്ഗീയവാദികളെപ്പോലെയാണ്. ഇതിനെതിരെ സമൂഹം പ്രതികരിക്കേണ്ട സമയം അതികാരമിച്ചതായി സ്വാമി ഭദ്രാനന്ദ് പറയുന്നു.

ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസുമായി ബന്ധപ്പെട്ട് സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്നും ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. ജയിലിൽ കഴിയുമ്പോഴാണ് തടിയന്റവിട നസീറുമായി സംഘം ബന്ധം സ്ഥാപിക്കുന്നത്.

10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. തടിയന്റവിട നസീറായിരുന്നു ആക്രമണത്തിന്റെ സൂത്രധാരന്‍. ബെംഗളൂരു നഗരത്തിലുടനീളം വന്‍ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. സംഘത്തിന് ലഷ്കർ ഇ ത്വയിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി.

നിരവധി ആയുധങ്ങളും സംഘത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഏഴ് നാടൻ തോക്കുകൾ, 45 വെടിയുണ്ടകള്‍, കത്തികൾ, വാക്കി ടോക്കി സെറ്റുകൾ, 12 മൊബൈലുകൾ, നിരവധി സിം കാർഡുകൾ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്.