75 കാരിയായ കിടപ്പ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ബന്ധു, എതിർത്തപ്പോൾ കഴുത്ത് ഞെരിച്ച് കൊന്നു

കൊച്ചി . തളർവാദ രോഗിയായ വയോധികയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി പൊലീസ്. സംഭവത്തിൽ വയോധികയുടെ ബന്ധു രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കലാഭവൻ റോഡിൽ താമസിച്ചു വന്ന 75 കാരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴായ്ച്ചയാണ് വയോധികയെ മരിച്ച നിലിയൽ കണ്ടെത്തുന്നത്.

മുഖത്തും കാലിലും സാരമായ പരിക്കുകൾ ഉണ്ടായിരുന്നു. ആശുപത്രിയിൽ മൃതദേഹം പരിശോധിച്ച ഡോക്ടർമാർക്ക് ഉണ്ടായ സംശയമാണ് കൊലയുടെ ചുരുളഴിക്കാൻ വഴിയൊരുക്കുന്നത്. പരിക്കുകൾക്ക് പുറമേ വയോധികയുടെ വാരിയെല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. 75 കാരിയായ കിടപ്പ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ബന്ധുവായ രമേശൻ. അവർ എതിർത്തപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു – പോലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ രമേശൻ കുറ്റം സമ്മതിച്ചു. ശാരീരിക അവശതകളാൽ വീട്ടിൽ കിടപ്പിലായിരുന്ന ഈ സ്ത്രീക്കൊപ്പം ആണ് രമേശനും താമസിച്ചിരുന്നത്. രമേശൻ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. പീഡനശ്രമം എതിർത്തപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ ഒരു ഭാവവ്യത്യാസവുമില്ലാതെ രമേശനും ഒപ്പമുണ്ടായിരുന്നു. പ്രതിയുടെ മറ്റ് ക്രിമിനൽ പശ്ചാത്തലവും പോലീസ് പരിശോധിച്ചു വരുകയാണ്.