75-ാം റിപ്പബ്ലിക് ദിനം, ആശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ

ന്യൂഡൽഹി : രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. പ്രധാനമന്ത്രിക്കും ഇന്ത്യൻ ജനതയ്‌ക്കും റിപ്പബ്ലിക് ദിനത്തിന്റെ ഊഷ്മളമായ ആശംസകൾ. നിങ്ങൾ‌ക്കൊപ്പമായിരിക്കാൻ കഴിയുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോ​ദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അ​ദ്ദേഹം ആശംസ അറിയിച്ചത്.റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ എത്തിയത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിച്ചത്.

ഇന്ത്യയുടെ പിങ്ക് സിറ്റിയുടെ പൈതൃകവും സംസ്കാരവും അടുത്തറിയാനായി ഇരുവരും ആറ് മണിക്കൂറോളമാണ് പര്യടനം നടത്തിയത്. ജയ്പൂരിലെ പ്രശസ്തമായ മസാല ചായ കുൽഹാദ് വാലി ചായയുടെ രുചിയറിയാനും മാക്രേണിന് അവസരം ലഭിച്ചു. ഇന്ത്യയുടെ യുപിഐ സംവി​ധാനത്തിലൂടെ പണമിടപാട് നടത്തുകയും ചെയ്തു.