വ്യാജമദ്യം കഴിച്ച് ബിഹാറില്‍ എട്ട് മരണം, 25 പേര്‍ ചികിത്സയില്‍

whiskey and natural ice on old wooden table

പാറ്റ്‌ന. വ്യാജമദ്യം കഴിച്ച് ബിഹാറിലെ പാറ്റ്‌നയില്‍ എട്ട് പേര്‍ മരിച്ചു. 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിട്ടാണ് വിവരം. മോത്തിഹാരി ജില്ലയിലെ ലക്ഷ്മിപൂര്‍ ഗ്രാമത്തിലാണ് സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുമ്പ് ബിഹാറില്‍ ലക്ഷ്മിപുര്‍, പഹര്‍പുര്‍, ഹര്‍സിദ്ധി എന്നിവിടങ്ങളില്‍ സമാനമായ കേസുകളുണ്ടായിരുന്നു.

2016ല്‍ ബിഹാറില്‍ മദ്യം നിരോധിച്ച ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ വ്യാജ മദ്യദുരന്തമാണിത്. മുമ്പ് ബിഹാറിലെ സരണ്‍ ജില്ലയിലും വിഷമദ്യ ദുരന്തം ഉണ്ടായിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ബിജെപി നടത്തിയത്. സരണ്‍ ജില്ലയില്‍ 40 പേര്‍ മരിച്ചതായിട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്ത് വിട്ട കണക്ക്.

എന്നാല്‍ ബിജെപി മനുഷ്യാവകാശ കമ്മീഷനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നാണ് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറയുന്നത്. അതേസമയം സര്‍ക്കാര്‍ പറയുന്നത് മദ്യ നിരോധനമല്ല ദുരന്തത്തിന് കാരണം എന്നാണ്. ജനങ്ങള്‍ക്കിടയില്‍ ബോധനവത്കരണമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറയുന്നു.