സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് നീന കുറുപ്പ്. അഭിനേത്രിക്ക് പുറമേ അവതാരകയായും ഈ താരം തിളങ്ങിയിരുന്നു. മിനിസ്ക്രീന്‍ പരമ്ബരകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരം സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നായികയുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെ എത്തുന്ന നീനയേയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നീന കുറുപ്പ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും നീന കുറുപ്പിന് ലഭിച്ചിരുന്നു.
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തില്‍ സിനിമയില്‍ എത്തിയ നീനക്ക്, കുറച്ചു കാലങ്ങള്‍ കഴിഞ്ഞതോടെ സിനിമയില്‍ വലിയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങള്‍ ലഭിക്കാതെ ആയി, നായികയുടെ തോഴി ആയിട്ടൊ, ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങളില്‍ മാത്രമായോ നീന ഒതുങ്ങി, സിനിമ ജീവിതത്തില്‍ അവസാനം കുറിക്കാന്‍ തീരുമാനിച്ച നീനക്ക് ഒരു ചിത്രത്തിലേക്ക് വീണ്ടും ക്ഷണം ലഭിക്കുന്നു.
ഒരു ദിവസം രാത്രിയാണ് നീന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നത്. നിരവധി ലൊക്കേഷനുകളില്‍ വലിയ കഥാപാത്രങ്ങള്‍ പറഞ്ഞു എത്തുമ്പോള്‍ ചെറിയ എന്തെങ്കിലും റോള്‍ ലഭിച്ചു മടങ്ങാറുള്ള നീന മനസ്സ് മടുത്താണ് ലൊക്കേഷനില്‍ എത്തുന്നത്, എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടായാല്‍ ലൊക്കേഷന്‍ വിടണം എന്ന ഉറച്ച തീരുമാനത്തോടെ എത്തിയ നീനയെ രാത്രി തന്നെ സംവിധായകര്‍ അവരുടെ റൂമിലേക്ക് ക്ഷണിച്ചു. ചിത്രത്തിന്റെ കാന്ഡ്രോളര് ആണ് സംവിധായകര്‍ അടുത്ത റൂമില്‍ ഉണ്ടെന്നും ചെല്ലാന്‍ ആവശ്യപ്പെടുന്നതും. തെല്ല് മടിച്ചെങ്കിലും രാത്രി ലേഡി നടിമാരെ റൂമിലേക്ക് വിളിച്ച സംവിധായകരോട് രണ്ട് പറയണം എന്ന് കരുതി തന്നെ നീന സംവിധായകരുടെ റൂമിലേക്ക് എത്തി. പക്ഷെ, റൂമില്‍ എത്തിയപ്പോള്‍ നീന മനസില്‍ കരുതിയത് എല്ലാം ഉടഞ്ഞു വീണു.
ദുഷ്ടന്മാരായ സംവിധായകരെ നോക്കി എത്തിയപ്പോള്‍ കണ്ടത് പഞ്ച പാവങ്ങള്‍ ആയ റാഫിയെയും മേക്കര്ട്ടിനെയും. വിളിപ്പിച്ച കാര്യമോ അതിലും വലിയ നിഷ്കളങ്കമായത്, യാത്രയൊക്കെ സുഖമായിരുന്നില്ലേ, റൂം ഒക്കെ അല്ലെ എന്നായിരുന്നു ഇരട്ട സംവിധായകരുടെ ചോദ്യം..?? എന്ത് റോള്‍ ആയാലും ചെയ്യും എന്ന് നീന അപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചു. ദിലീപ് നായകനായി എത്തിയ ഇപ്പോഴും ജന മനസുകളില്‍ സൂപ്പര്‍ഹിറ്റ് ആയി തുടരുന്ന പഞ്ചാബി ഹൗസ് ആയിരുന്നു ചിത്രം. നീനക്ക് ലഭിച്ചതും നായികക്കൊപ്പം മുഴുനീള കഥാപാത്രവും.