![rain.](https://thekarmanews.com/wp-content/uploads/2022/05/rain.-1.png)
സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട പ്രദേശത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.കേരളത്തിനു മുകളിലും സമീപത്തുമായി ശക്തമായ ചക്രവാതച്ചുഴി നിലനിൽക്കുന്നതും കേരളം മുതൽ വിദർഭ വരെ ന്യൂനമർദ്ധം നിലനിൽക്കുന്നതു കാരണം സംസ്ഥാനത്ത് കനത്ത മഴയ്ക്കു കാരണമാകുന്നത്.
ദിവസങ്ങളായി തുടരുന്ന മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴയ്ക്ക് ശമനമാകണമെങ്കിൽ നാല് ദിവസം കൂടി കഴിയണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വ്യാഴാഴ്ച രണ്ട് ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഈ പശ്ചാത്തലത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ വെള്ളി മുതൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.