മലയാളിപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. തന്റെ കുടുംബത്തോട് വലിയ അടുപ്പമുളള താരം തന്റെ ചേട്ടന്റെ വിവാഹവും പിറന്നാളുമൊക്കെ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നിരവധി ആരാധകരുള്ള താരത്തിന് കരിയറിന്റെ തുടക്ക കാലത്ത് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളാണ്. അതിനെകക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തൽ വീണ്ടും വൈറലാകുന്നു.
കരിയറിന്റെ തുടക്ക കാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. തന്നെപ്പറ്റി ഒരുപാട് തെറ്റായ കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. ആ കെട്ടുകഥകള്‍ കേട്ട് മനസു തകര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരു പൊതുവേദിയില്‍ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നെ പിന്തുണക്കേണ്ട സമയത്താരും എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോള്‍ എന്നെ പൊക്കി വിടേണ്ട കാര്യമില്ല’ അനുശ്രീ പറയുന്നു.
സിനിമയില്‍ തന്റെ ഗുരുവായ ലാല്‍ജോസ് വ്യക്തിജീവിതത്തിലെ വിഷമഘട്ടങ്ങളിലും തനിക്ക് മാനസിക പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അനുശ്രീ പറയുന്നു. മോശം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴൊക്കെ താന്‍ ലാല്‍ജോസിനെ വിളിച്ച് സങ്കടം പറയുമായിരുന്നു. ആ സമയത്തൊക്കെ തന്റെ കോള്‍ വരുമ്പോള്‍ ദാ അനുശ്രീ കരയാന്‍ വേണ്ടി വിളിക്കുകയാണെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും അനുശ്രീ പറയുന്നു. റിയാലിറ്റി ഷോയില്‍ വിജയിയായ അനുശ്രീയെ സംവിധായകന് ലാല്‍ ജോസാണ് മലയാളിയ്ക്ക് പരിചയപ്പെടുത്തിയത്