ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ, ഖലിസ്ഥാന്‍ നേതാവിന്റെ കൊലയില്‍ പങ്കെന്ന് ആരോപണം

ടൊറന്റോ. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ. ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണത്തിന് പിന്നാലെയാണ് നടപടി. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ ഏജന്റുകള്‍ക്ക് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തില്‍ പിന്നില്‍ പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മോശമാക്കി ഇന്ത്യന്‍ ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്. അതേസമയം ആരെയാണ് പുറത്താക്കിയതെന്നോ എവിടെ നിന്നാണ് പുറത്താക്കിയതെന്നോ വിവരമില്ല.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ഒരു കാനഡ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഇന്ത്യന്‍ വംശജരെ ഭയപ്പെടുത്തിയെന്നും ട്രൂഡോ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. ഗുദുദ്വാരയില്‍ വെച്ച് അജ്ഞാതരായ രണ്ട് പേര്‍ ഹര്‍ദീപിന് നേരെ വെടിവയ്ക്കുകയായിരുന്നു.