![court](https://thekarmanews.com/wp-content/uploads/2020/11/court.jpg)
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നു൦ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷന് വാദം.
ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധനകള്‍ ദിലീപ് ലംഘിച്ചെന്നാണ് പ്രോസിക്യൂഷന് വാദം. മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹര്‍ജി നല്‍കിയതെങ്കിലും വാദം നീണ്ടുപോവുകയായിരുന്നു.