മഞ്ഞപ്പിത്ത ബാധ, മലപ്പുറത്ത് ചികിത്സയിലിരുന്ന 22കാരൻ മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. എടക്കരയിൽ ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. രോ​ഗബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെടുന്ന പതിനാലാമത്തെ ആളാണ് തെജിൻ സാൻ.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1,977 പേർക്കെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ കണക്ക്. രോഗബാധിതർ വൻതോതിൽ ഉയർന്നിട്ടും അസാധാരണമായ സാഹചര്യം ഇല്ലെന്നാണ് ആരോ​ഗ്യവകുപ്പിന്റെ വിലയിരുത്തൽ.

സംസ്ഥാനത്തിന്റെ കഴിഞ്ഞ ദിവസവും മഞ്ഞപ്പിത്ത ബാധ മൂലം ഒരാൾ മരിച്ചു തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിൽ വീട്ടമ്മ മരിച്ചിരുന്നു. ജനുവരി മുതൽ ഇതുവരെ മലപ്പുറം ജില്ലയിൽ 4000 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.