അമ്മയുടെ അമ്മയാവാൻ ദൈവം തിരഞ്ഞെടുത്ത പുണ്യജന്മം

എത്രയോ കോടി മക്കൾക്ക് അമ്മയായി മാറിയ ഒരാളുടെ അമ്മയാവാൻ ഭഗവാൻ തിരഞ്ഞെടുത്ത ഈ പുണ്യവതിയുടെ ജന്മം അർത്ഥപൂർണമായിരുന്നു’ ആദരാഞ്ജലി അർപ്പിച്ച് കൃഷ്ണകുമാർ. തിങ്കളാഴ്ചയായിരുന്നു മാതാ അമൃതാനന്ദമയിയുടെ അമ്മയായ ദമയന്തിയമ്മ അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അമൃതപുരിയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ഫേസ്ബുക്ക് കുറിപ്പിലൂടെ ദമയന്തിയമ്മയ്ക്ക് ആദരാജ്ഞലി അർപ്പിച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാർ.

എത്രയോ കോടി മക്കൾക്ക് അമ്മയായി മാറിയ ഒരാളുടെ അമ്മയാവാൻ ഭഗവാൻ തിരഞ്ഞെടുത്ത ഈ പുണ്യവതിയുടെ ജന്മവും ജീവിതവും എല്ലാ രീതിയിലും അർത്ഥപൂർണമായിരുന്നുവെന്ന് കൃഷ്ണകുമാർ അനുസ്മരിച്ചു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ലോകാരാധ്യയായ അമൃതാനന്ദമയിദേവിയുടെ അമ്മ, ദമയന്തിയമ്മ വിഷ്ണുപാദം പൂകിയിരിക്കുന്നു. നീണ്ട ഇരുപത്തിയേഴു വർഷങ്ങളായുള്ള അടുപ്പം അമ്മയോടും സഹോദരൻ ശ്രീ. സുരേഷിനോടും വള്ളിക്കാവിനോടും കാത്തുസൂക്ഷിക്കുന്ന എനിക്കും കുടുംബത്തിനും ഇതൊരു വലിയ സങ്കടം തന്നെയാണ്. എത്രയോ കോടി മക്കൾക്ക് അമ്മയായി മാറിയ ഒരാളുടെ അമ്മയാവാൻ ഭഗവാൻ തിരഞ്ഞെടുത്ത ഈ പുണ്യവതിയുടെ ജന്മവും ജീവിതവും എല്ലാ രീതിയിലും അർത്ഥപൂർണമായിരുന്നു. നിങ്ങളുടെയെല്ലാമൊപ്പം ഞങ്ങളും പ്രാർത്ഥനകളിൽ പങ്കുചേരുന്നു. ഓം ശാന്തി.