ബസ് ചാര്‍ജ് വര്‍ധന ഉടനെയില്ല; സര്‍വീസിന് ബസുടമകളെ നിര്‍ബന്ധിക്കില്ല

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും വര്‍ധന രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാലാണ് ചാര്‍ജ് കുറച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്‌ആര്‍ടിസിയും നഷ്ടത്തിലാണെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു

രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കൂ. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചത്. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണം. എന്നാല്‍ സര്‍വീസ് നടത്താന്‍ ബസുടമകളെ നിര്‍ബന്ധിക്കില്ല.

രാമചന്ദ്രന്‍ കമ്മിഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ നടപടിയെടുക്കും.രാവിലെയും വൈകിട്ടും കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ കൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും ഇതിനോടകം ഏഴ് കോടി രൂപയുടെ നഷ്ടം കെഎസ്‌ആര്‍ടിസി നേരിട്ടതായും മന്ത്രി വ്യക്തമാക്കി.