ധർമ്മടത്ത് റിട്ട.അധ്യാപകനെ കിടപ്പു മുറിയിൽ കഴുത്തറുത്ത് കണ്ടെത്തി

തലശ്ശേരി : റിട്ടയേർഡ് അധ്യാപകനെ വീട്ടിലെ കിടപ്പു മുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി ധർമ്മടം പാലയാട് യൂണിവേഴ്സിറ്റിക്ക് സമീപം ശ്രേയസിൽ ശശീന്ദ്രനെ (58)യാണ് കിടപ്പു മുറിയിൽ കഴുത്തറുത്തേ ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ എട്ടര മണിയോടെയാണ് സംഭവം.രാവിലെ ആറ് മണിക്ക് ക്ഷേത്രത്തിലേക്ക് പോയ ഭാര്യയും മകളും തിരിച്ചെത്തിയപ്പോഴാണ് ഗൃഹനാഥനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. തൊട്ടടുത്ത് നിന്നും ബ്ലേഡും കണ്ടെത്തിയിട്ടുണ്ട്. ചൊക്ളി, അണിയാരം സ്വേദേദേശിയാണ്.

പാനൂരിലെ സ്കൂളിൽ നിന്നും വിരമിച്ചയാളാണ് ശശീന്ദ്രൻ. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദർ ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. ഭാര്യ: ശ്രീജ റാണി.