അസുഖം എന്തുമാകട്ടെ, 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ, മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം

മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനത്തിന് രാജ്യത്തിൻറെ കയ്യടി. 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അറിയിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

70 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ . അതിനു വേണ്ടത് ഒന്നു മാത്രം.നിങ്ങൾ ഒരു ഇന്ത്യൻ പൗരൻ ആകണം. നിയമ പ്രകാരമുള്ള ഇന്ത്യൻ പൗരൻ എന്ന് തെളിയിക്കുന്ന കേന്ദ്ര സർക്കാർ രേഖകൾ ഉണ്ടാകണം. അതായത് വലിഞ്ഞു കയറി വന്നവർക്ക് ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ സൗജന്യ റേഷനും പാർപ്പിടവും കൊടുക്കും പോലെ കേന്ദ്ര സർക്കാരിന്റെ ഈ ആനുകൂല്യം കിട്ടില്ല. 70 കഴിഞ്ഞാൽ സൗജന്യ ചികിത്സ ഇനി ഓരോ ഇന്ത്യൻ പൗരന്റെയും പ്രിവിലേജാണ്‌.70 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ നൽകുമെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു. സുപ്രധാന പ്രഖ്യാപനം ഇന്ന് പാർലിമെന്റിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ
രാഷ്ട്രപതി നരേന്ദ്ര മോദി സർക്കാരിന്റെ നയ പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു.

നമുക്കറിയാം..പ്രായമായാൽ കാരണവന്മാരേ വലിച്ചെറിയും. അനാഥ ശാലകളും..വൃദ്ധ മന്ദിരങ്ങളും… ഇനി അവരെ താങ്ങി നിർത്തും ഭാരതം. ചികിത്സ സർക്കാർ നല്കും. ഇതിൽ സർക്കാർ ആശുപത്രി ചികിൽസ എന്ന് അർഥം ഇല്ല. 70 കഴിഞ്ഞാൽ വൃക്ക രോഗം, കരൾ, ഹൃദ് രോഗം , ക്യാൻസർ അങ്ങിനെ എല്ലാ മാരക രോഗം ഉൾപ്പെടെ ചികിൽസ. ഇപ്പോൾ നമുക്കറിയാം കേരളത്തിൽ സർക്കാർ ആശുപത്രിയിൽ വൃക്ക രോഗ, കരൾ, ഹൃദ്രോഗ, ക്യാൻസർ ചികിൽസയും മറ്റും ലഭ്യമല്ല. ഗുരുതര രോഗങ്ങൾ എല്ലാം കേരള സർക്കാർ കൈയ്യൊഴിയുന്നു. ഇങ്ങിനെ വരുമ്പോൾ രോഗികളും നന്മ മരങ്ങളും നാടു നീളെ തെണ്ടിയും പിരിച്ചും ആണ്‌ പോകുന്നത്. ഇപ്പോൾ 70..ഓരോ വർഷവും ഇത് 60….50 ….40 എന്നാക്കി 2035 ആകുമ്പോൾ വികസിത രാജ്യം പോലെ എല്ലാ അവർക്കും സൗജന്യ ചികിൽസ നടപ്പാക്കും.

രാജ്യത്ത് 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നതും അതിവേഗം പുരോഗമിക്കുകയാണെന്നും പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ മുർമു. ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പ്രകാരം 55 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ടെന്ന് പ്രസിഡൻ്റ് മുർമു പറഞ്ഞു. ഇതുകൂടാതെ, ഈ വിഷയത്തിൽ സർക്കാർ മറ്റൊരു തീരുമാനം എടുക്കാൻ പോകുന്നു. ഇപ്പോൾ 70 വയസ്സിന് മുകളിലുള്ള എല്ലാ വൃദ്ധർക്കും ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭിക്കും,“ രാഷ്ട്രപതി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ AB-PMJAY, 12 കോടി കുടുംബങ്ങൾക്ക് സെക്കൻഡറി, ടെർഷ്യറി കെയർ ഹോസ്പിറ്റലൈസേഷനായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകാൻ ലക്ഷ്യമിടുന്നു.രാജ്യത്തുടനീളം 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ രാജ്യത്തെ 55 കോടിയോളം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങള്‍ക്ക് ലഭിക്കും.ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് എബി-പിഎംജെഎവൈ. 12 കോടി ജനങ്ങള്‍ക്ക് സെക്കന്‍ഡറി ചികിത്സയ്ക്കും അടുത്തഘട്ട ചികിത്സയ്ക്കും സൗകര്യമുള്ള ആശുപത്രികളില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ പരിരക്ഷ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രികളുടെ ഉത്തരവാദിത്തത്തോടുകൂടി സംസ്ഥാന ആരോഗ്യ ഏജന്‍സികള്‍ക്കാണ് പദ്ധതിക്കായുള്ള ആശുപത്രികള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ളത്.

ആയുഷ്മാന്‍ ഭാരത് രാജ്യത്തെ 10 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന, സീനിയര്‍ സിറ്റിസണ്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം എന്നീ കേന്ദ്ര പദ്ധതികളുടെ ഭാഗമായുള്ള ഒന്നാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയും. നാഷണല്‍ ഹെല്‍ത്ത് പ്രോട്ടക്ഷന്‍ മിഷിന് കീഴിലാണ് ഇതു വരുന്നത്. 5 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം ചികിത്സകള്‍ക്ക് ലഭ്യമാണ്. പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജനയുടെ കീഴില്‍ വരുന്ന ഇത് പിഎം ജയ് എന്ന് അറിയപ്പെടുന്നു.

ആയുഷ്മാന്‍ ഭാരത് – നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ കീഴില്‍ 5 ലക്ഷം രൂപ വരെ പാവപ്പെട്ടവര്‍ക്ക് ചികിത്സയ്ക്കായി ലഭ്യമാക്കുന്ന പദ്ധതി. രാജ്യത്തെമ്പാടുമുള്ള സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളില്‍ പണം നല്‍കാതെ തന്നെ ചികിത്സ നേടാന്‍ സഹായിക്കുന്ന പദ്ധതിയാണിത്.

ചികിത്സാച്ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന മുന്‍കൂട്ടിയുള്ള നിര്‍ദേശ പ്രകാരമായിരിയ്ക്കും പാക്കേജുകള്‍ ആശുപത്രികള്‍ നടപ്പാക്കുക. ഈ പദ്ധതി സംസ്ഥാനങ്ങളില്‍ സ്റ്റേജ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് നടപ്പാക്കുക. ചികിത്സാഫണ്ടുകള്‍ കൃത്യസമയത്ത് ലഭ്യമാക്കുവാന്‍ കേന്ദ്രത്തില്‍ നിന്നും ആയുഷ്മാന്‍ ഭാരത് നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ മിഷനിലൂടെ സംസ്ഥാന ഹെല്‍ത്ത് ഏജന്‍സികള്‍ക്ക് ഒരു പ്രത്യേക എക്‌സോ അക്കൗണ്ടിലൂടെ പണമെത്തിച്ചു കൊടുക്കുന്നു. ഇതിനാല്‍ പണം ലഭ്യമാകാത്തത് മൂലം ചികിത്സ ലഭ്യമാകാതിരിയ്ക്കുകയോ വൈകുകയോ ചെയ്യുന്നില്ല.

ഈ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്റ്റേററ് ഹെല്‍ത്ത് ഏജന്‍സിയേയോ ഏതെങ്കിലും നിലവിലുള്ള ട്രസ്റ്റുകളേയോ സൊസൈറ്റികളെയോ ആശ്രയിക്കാം. ഇതല്ലെങ്കില്‍ പുതിയ ഏതെങ്കിലും ഏജന്‍സി ഇത് നടപ്പാക്കാന്‍ വേണ്ടി സ്ഥാപിയ്ക്കാം. കേന്ദ്ര തലത്തില്‍ ഈ പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിയ്ക്കുന്നത്.

ഇതിനുള്ള ചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് വഹിയ്‌ക്കേണ്ടത്. ആകെയുള്ള ചിലവിന്റെ പ്രീമിയം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയാണ് അടയ്‌ക്കേണ്ടത്. ഈ സ്‌കീമിന്റെ ഗുണം പിന്നോക്ക കുടുംബത്തില്‍ നിന്നുള്ള 10.74 കോടി ആളുകള്‍ക്കും കുടുംബത്തിനും ലഭിയ്ക്കും. ഇത് പ്രകാരം സംസ്ഥാനങ്ങളിലും സംസ്ഥാനങ്ങളിലെ ഓരോ ജില്ലകളിലും നടപ്പാക്കും.

ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 5 ലക്ഷം രൂപയാണ് ലഭിയ്ക്കുക. അതായത് ഒരു കുടംബത്തിന് 5 ലക്ഷം വരെ ലഭിയ്ക്കും. ഇത് ഒരാള്‍ക്ക് മാത്രമോ കുടുംബത്തിലെ പലര്‍ക്കായോ ഉപയോഗിയ്ക്കാം. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 40 ശതമാനം പേര്‍ക്കും ഇത് പ്രകാരമുള്ള ഗുണം ലഭിയ്ക്കും. നെഗറ്റീവ് ലിസ്റ്റിലുള്ള ആശുപത്രികള്‍ ഒഴികെയുള്ള സെക്കന്ററി, ടെറിറ്ററി ആശുപത്രി ചിലവുകള്‍ക്ക് ഈ പദ്ധതി പ്രകാരം ഗുണം ലഭ്യമാകും. ഇത് ആരോഗ്യമേഖലയില്‍ എല്ലാവര്‍ക്കും പുരോഗതി ഉറപ്പാക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ്. ഈ പദ്ധതി പ്രകാരം കൂടുതല്‍ പേര്‍ക്ക് തൊഴിലും ചികിത്സാസഹായവും ലഭ്യമാകുന്നു.

ഏത് പ്രായക്കാര്‍ക്കും കുടുംബത്തിലെ എത്ര അംഗങ്ങള്‍ക്ക് വേണമെങ്കിലും ഈ പദ്ധതിയുടെ ഗുണം ലഭ്യമാകും. നിലവില്‍ ഏത് അസുഖങ്ങളെങ്കിലും ഈ പദ്ധതി ലഭ്യമാകുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുന്‍പായി മൂന്നു ദിവസത്തെ ചെലവുകളും അഡ്മിറ്റായ ശേഷം 15 ദിവസം വരെയുളള ചിലവുകളും, ഇത് മരുന്നുകളും പരിശോധനയും ഉള്‍പ്പെടെ ഈ പദ്ധതിയുടെ കീഴില്‍ വരുന്നു. ഇത് രാജ്യത്തെമ്പാടും പോര്‍ട്ട് ചെയ്യാവുന്ന തരം ഇന്‍ഷുറന്‍സ് പദ്ധതിയാണ്.