ദിനോസര്‍ കാലത്തെ ഒരു തൃശ്ശൂര്‍ പൂരം, വൈറലായി എഐ ചിത്രങ്ങള്‍

തിരുവനന്തപുരം . കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ പൂരം ലഹരിയിലാണ്. ഇപ്പോഴിതാ ഈ പൂരത്തിന്റെ ആഘോഷങ്ങളും ആവേശവും വ്യത്യസ്തമായ ഒരു ചിന്തയിലൂടെ ആവിഷ്‌കരിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായത്തോടെ തയ്യാറാക്കിയ തൃശൂര്‍ പൂരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി. ai.magine_ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഗജവീരന്മാർ അണിനിരക്കുന്ന തൃശൂർ പൂരം നമ്മുക്ക് സുപരിചിതമാണ് എന്നാൽ ദിനോസറുകൾ പൂരത്തിലെത്തിയാലോ? ഇപ്പോഴിതാ ദിനോസറുകൾ പങ്കെടുക്കുന്ന തൃശൂർ പൂരത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുക യാണ്.ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സഹായത്തോടെയാണ് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ദിനോസറുകൾ തഴച്ചുവളരുന്ന ഒരു പാരലല്‍ ലോകത്ത് പൂരം, ദിനോസറുകൾ എന്നിവയുടെ സംയോജിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങള്‍ എന്നതാണ് ഈ ക്യാപ്ഷന്‍.

തൃശ്ശൂര്‍ പൂരത്തിന് ആനകള്‍ ആണെങ്കില്‍ ദിനോസറുകള്‍ ഇപ്പോഴും ജീവിച്ചിരുന്നാല്‍ തൃശ്ശൂര്‍ പൂരം എങ്ങനെ നടക്കും എന്ന ചിന്തയാണ്. വിവിധ ബോളിവുഡ് താരങ്ങളുടെ ക്യാമിയോയും ഈ ചിത്രങ്ങളില്‍ ഉണ്ട്. ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളെ അടക്കി വാഴുന്ന എമിലി ക്ലര്‍ക്കിന്റെ ഖലിസിയുടെ ക്യാമിയോ ഗംഭീരമാണ്. ഒപ്പം വില്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയവരും കേരള വേഷത്തില്‍ അണിനിരക്കുന്നു. ഇതിനോടകം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമായി കഴിഞ്ഞു. മിഡ് ജേര്‍ണി വി5 വച്ചാണ് ഈ ചിത്രങ്ങള്‍ തയ്യാറാക്കിയത് എന്നാണ് ai.magine_ ക്യാപ്ഷനില്‍ പറഞ്ഞിരിക്കുന്നത്.