ഓഹരി ഇടപാടിൽ 2 കോടി നഷ്ടമായ യുവാവ് അടൂരിൽ തൂങ്ങിമരിച്ചു.

പത്തനംതിട്ട . അടൂരിൽ ഓഹരി ഇടപാട് നടത്തി സാമ്പത്തിക ബാധ്യതയിലായ യുവാവ് തൂങ്ങിമരിച്ചു. എൻജിനീയറായ ഏഴംകുളം തൊടുവക്കാട് സ്വദേശി ടെൻസൺ തോമസ് (32) ആണ് മരണപ്പെട്ടത്. ഓഹരി വിപണിയിൽ നേരിട്ട വൻ നഷ്ടമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്ന വിവരം.

ടെസ്സൺ മാസങ്ങളായി ജോലിയിൽ നിന്നും അവധിയെടുത്ത് ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ടെൻസനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മാസങ്ങളായി ജോലിയിൽനിന്നു വിട്ടുനിന്നാണ് ടെൻസൻ ഓഹരി ഇടപാട് നടത്തിയിരുന്നത്. ആദ്യം ചെറിയ രീതിയിൽ തുടങ്ങിയ നിക്ഷേപം പിന്നീട് വൻതോതിലുളള നിക്ഷേപങ്ങളിലേക്ക് കടക്കുകയായിരുന്നു.

ചെറിയ തോതിൽ നിക്ഷേപങ്ങളിലൂടെ ഓഹരി വിപണിയിൽ സജീവമായ ടെസ്സൺ പിന്നീട് വലിയ നിക്ഷേപങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെയാണ് കനത്ത നഷ്‌ടം ഓഹരിവിപണിയിലുണ്ടായത്. രണ്ട് കോടിയിലധികം രൂപയാണ് ടെസ്സൺ നേരിട്ട നഷ്‌ടം. ഈയടുത്താണ് ടെസ്സൺ വിവാഹിതനായത്. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്നുണ്ടായ നഷ്ടമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.