കലാഭവൻ ആബേൽ അച്ചൻ ഓർമ്മയായിട്ട് 20 വർഷം, ഓർമ്മ ദിനത്തിലെത്തിയത് കലാഭവൻ സോബി മാത്രം

കലാഭവൻ എന്ന വാക്ക് കേൾക്കാത്ത ഒരു മലയാളിയും കേരള കരയിൽ ഇല്ല. .മലയാള സിനിമയിൽ അടക്കം മുടിചൂടാ മന്നന്മാർ പിറന്ന ഈ കലാഭവന്റെ സ്ഥാപകൻ ഫാ ആബേലിന്റെ വേർപ്പാടിനു ഇന്ന് 2 പതിറ്റാണ്ട് തികഞ്ഞു. ഹൃദയമുള്ള കലാകാരന്മാർ 20 വർഷമായുള്ള ആബേലച്ചന്റെ വേർപാടിനെ നഷ്ടത്തോടേയേ നൊക്കിക്കാണൂ.

കേരളത്തിന്റെ സിനിമാ നാടക, കലാ പരിപാടികളിൽ വിപ്ലവ മാറ്റങ്ങൾ ഉണ്ടാക്കിയ കലാഭവന്റെ സ്ഥാപന്റെ കബറിടത്തിൽ ഒരു തിരി കത്തിക്കാനോ ഒന്നു തിരിഞ്ഞ് നോക്കാനോ ആബേൽ അച്ചൻ വളർത്തിയ അദ്ദേഹത്തിന്റെ സ്ഥാപനത്തിലൂടെ വളർന്ന് കുടുമുടിയിലെത്തിയ ആരും വന്നില്ല. ഗാന ഗന്ധർവ്വൻ യേശുദാസിനു മുതൽ തുടക്കവും ചവിട്ട് പടിയും ആയിരുന്നു കലാഭവൻ എന്ന സ്ഥാപനം.യേശുദാസ് മാത്രമല്ല, ജയറാം, സിദ്ദിക്ക് ലാൽ, ദിലീപ്, ഹരിശ്രീ അശോകൻ, നാദിർഷ്, കലാഭവൻ ഷാജോൺ, സെയ്നുദ്ദീൻ, അൻസാർ മൺ മറഞ്ഞ കലാഭവൻ മണി ഇവരെല്ലാം മലയാളക്കരയിൽ വളർന്ന് ജന ഹ്രദയം കീഴടക്കിയത് കലാഭവനിലൂടെ ആയിരുന്നു. ഇന്ന് കലാഭവൻ ആബേൽ അച്ചന്റെ ചരമദിനം എല്ലാവരും മറന്നു. ആരാധകർ അനവധിയുള്ള സിനിമാ താരങ്ങൾ ആബേൽ അച്ചനെ ഓർക്കാൻ ഒരു രൂപ ചിലവില്ലാത്ത ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇട്ട് അനുസ്മരണം നടത്തിയില്ല. വന്ന വഴി മറക്കുന്ന നന്ദി കേടുകൾ അവിടെ നില്ക്കട്ടേ

ഒക്ടോബർ 27നു ആബേൽ അച്ചന്റെ കബറിടത്തിൽ അദ്ദേഹത്തിന്റെ വളർത്ത് മകനും കലാഭവന്റെ സ്വപ്നങ്ങൾക്ക് പ്രതീക്ഷയും നല്കുന്ന കലാ ഭവൻ സോബിയുടെ നേതൃത്വത്തിൽ കർമ്മങ്ങൾ നടത്തി. വൈദീകൻ ആയിരുന്നു എങ്കിലും കലാഭവനും തന്റെ കലാകാരന്മാരുമായി ആബേൽ അച്ചൻ എപ്പോഴും ക്ഷേത്രങ്ങളിലേ ഉൽസവ പറമ്പുകളിൽ ആയിരുന്നു.