പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ ബുധനാഴ്ച അധികാരമേൽക്കും

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. ഡൽഹിയിൽ ആധിപത്യം ഉറപ്പിച്ച ആം ആദ്മി പാർട്ടി പഞ്ചാബിലും വൻ വിജയം നേടിയാണ്‌ ഭരണം ഉറപ്പിച്ചത്. ആകെയുള്ള 117 സീറ്റിൽ 92 എണ്ണത്തിലും AAP വിജയം നേടിയപ്പോൾ ഭരണകക്ഷിയായ കോൺഗ്രസിന് 18 സീറ്റ് മാത്രമേ നേടുവാൻ കഴിഞ്ഞുള്ളൂ

പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ ബുധനാഴ്ച അധികാരമേൽക്കും.ഞായറാഴ്ച അമൃത്സറിൽ അരവിന്ദ് കെജ്രിവാളിനും ഭഗവന്ദ് മാനിന്റെ റോഡ് ഷോ ഉണ്ടായിരിക്കും. ഭഗവന്ദ് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജ്രിവാൾ യോഗത്തിൽ പങ്കെടുക്കും.

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോൾ ഹീറോ പര്യവേഷം ലഭിച്ചത് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ഭഗവന്ത് മാനിനാണ്. ആം ആദ്മിക്ക് ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലുമുണ്ട് പിടി എന്ന് ജനങ്ങള്‍ക്ക് തെളിയിച്ച് കൊടുക്കാന്‍ ഭഗവന്തിന് നിഷ്പ്രയാസം കഴിഞ്ഞു. അങ്ങനെ ഡല്‍ഹിക്കു പുറത്തേക്ക് വളരണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ മോഹം യാഥാര്‍ത്ഥ്യമാക്കിയ നേതാവായി അദ്ദേഹം മാറി.