കള്ള് കുടിച്ചിട്ടുണ്ടോ, ഹാന്‍സ് വെച്ചിട്ടുണ്ടോ, ചോദ്യങ്ങള്‍ക്ക് അഭിരാമിയുടെ ചുട്ട മറുപടി

മലയാളികള്‍ക്ക് സുപരിചിതയാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമിയും ഗായികയാണ്. ഇരുവരും ചേര്‍ന്ന് മ്യൂസിക് ബാന്‍ഡും നടത്തുന്നുണ്ട്. ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ബിഗ്‌ബോസില്‍ പങ്കെടുത്തപ്പോഴും പുറത്ത് വന്നതിന് ശേഷവും അഭിരാമിക്ക് എതിരെ മോശമായ കമന്റുകള്‍ പലരും പങ്കുവെച്ചിരുന്നു. താരത്തിന് ബോഡി ഷെയ്മിങ്ങും നേരിടേണ്ടി വന്നു. ഇപ്പോള്‍ തനിക്കെതിരെയുയര്‍ന്ന കമന്റുകള്‍ക്കും മറ്റും മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് അഭിരാമി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി അഭിരാമി നല്‍കിയത്.

അഭിരാമിയുടെ വാക്കുകളിങ്ങനെ, അടുത്തിടെ ഞാന്‍ കുറച്ചധികം റീല്‍സ് ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ട് എന്നെ ഫോളോ ചെയ്യുന്നവരും അല്ലാത്തവരുമൊക്കെ കുറേ കമന്റുസുമായി എത്തിയിരുന്നു. എന്റെ മുഖത്തെ ഭാവങ്ങളും റീല്‍സുമടക്കമുള്ളതെല്ലാം ഞാന്‍ പോസ്റ്റ് ചെയ്യുന്നത് എന്റെ അക്കൗണ്ടില്‍ നിന്നാണ്. നമ്മളൊരു പബ്ലിക്ക് പ്ലാറ്റ്‌ഫോമില്‍ വന്ന് നമ്മുടെ സ്വഭാവമാണ് കാണിക്കുന്നത്. അതൊരു ഫിക്ഷനോ, സീരിയലോ, ഷോര്‍ട്ട് ഫിലിമോ ഒന്നുമല്ല. എന്റെ കമന്റ് ബോക്‌സില്‍ വന്ന്, എന്റെ വീഡിയോയ്ക്ക് താഴെ കമന്റിടുമ്‌ബോള്‍, അത് നല്ല കമന്റ് ആണെങ്കില്‍ നല്ല സ്വഭാവമാണെന്നാണ് വ്യക്തമാക്കുന്നത്.

അതല്ല മോശം കമന്റ് ആണെങ്കില്‍ പണ്ടൊക്കെ നല്ല വിഷമം വരുമായിരുന്നു. ഇപ്പോഴും വിഷമം വരുമോന്ന് ചോദിച്ചാല്‍ ഇല്ല. പക്ഷേ ഇതൊക്കെ എന്തിനാണ് ചോദിക്കുന്നതെന്ന് തോന്നും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുപോലെത്തെ കമന്റുകള്‍ വന്നിരുന്നു. ഇത് റെഗുലറായി നടക്കുന്ന കാര്യമാണ്. ഇതേ കുറിച്ച് ഒരുപാട് പേര്‍ സംസാരിച്ചു കഴിഞ്ഞതാണ്. ഞാനും സംസാരിച്ചിരുന്നു. ഞാന്‍ ഹാന്‍സ് വെച്ചിട്ടുണ്ടോ, എന്റെ എക്‌സ്പ്രഷന്‍ എന്താണ് കുരങ്ങന്‍ ഇഞ്ചി കടിച്ചത് പോലെ, എന്റെ മുഖം ക്ലോസറ്റ് പോലെയുണ്ട് കാണാന്‍ എന്നാണ് ഒരു ചേട്ടന്‍ പറഞ്ഞത്. മുഖം പോലെയുള്ള ക്ലോസറ്റ് ആളുകളുടെ വീട്ടില്‍ ഉണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു.

ഈ കൊറോണ ഓക്കെ ആയി എല്ലാവരും ജീവിക്കാന്‍ വേണ്ടി ഒത്തിരി കഷ്ടപ്പെടുകയാണ്. ഞാന്‍ ആണെങ്കിലും മറ്റ് ആര്‍ട്ടിസ്റ്റുകളുമെല്ലാം എല്ലാവരും ജീവിക്കാന്‍ വേണ്ടി കഷ്ടപെടുകയാണ്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ കയറി അതിപ്പോ താരങ്ങളാണെങ്കിലും അല്ലെങ്കിലും വെറുതേ അവരുടെ പ്രൊഫൈലില്‍ കയറി നെഗറ്റീവ് കമന്റിടുകയാണ്. കഴിഞ്ഞ ദിവസം ഞാനൊരു മെസേജിന് മറുപടി കൊടുത്തപ്പോള്‍ എന്നെ ഫെയിമസ് ആക്കിയതിന് നന്ദി എന്നാണ് തിരിച്ച് മറുപടിയായി ലഭിച്ചത്. ഇങ്ങനെ അല്ല ഫെയിമസ് ആവുന്നത്. എനിക്കറിയാം വരാന്‍ പോകുന്ന കമന്റ്‌സ് എങ്ങനെ ആയിരിക്കുമെന്ന്.

എന്റെ ചുണ്ടിനെ പറ്റിയും മറ്റുമൊക്കെ കുറേ കാര്യങ്ങളുണ്ടാവും. ഞാനൊക്കെ ഫേമസ് ആവാന്‍ വേണ്ടി ഇച്ചിരി എങ്കിലും കഷ്ടപ്പെട്ടിട്ട് ആയതാണ്. പതിമൂന്ന് വയസിലാണ് ഹലോ കുട്ടിച്ചാത്തനില്‍ അഭിനയിച്ചത്. പിന്നെയാണ് ഇങ്ങോട്ടുള്ള യാത്ര. സംസാരിക്കുമ്‌ബോള്‍ കള്ളു കുടിച്ചിട്ടുണ്ടോ, എന്നൊക്കെയാണ് ചോദിക്കുന്നത്. എനിക്ക് പ്രൊഗ്‌നാത്തിസം ഉള്ളത് കൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഏതെങ്കിലുമൊക്കെ രീതിയില്‍ ആളുകള്‍ ജീവിച്ച് പോയിക്കൊട്ടേ. താരങ്ങളോ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സോ എന്നിങ്ങനെ ആരാണെങ്കിലും അവരും ജീവിച്ച് പോയിക്കോട്ടേ. സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ്‌ഫോമില്‍ ആര്‍ക്കും എന്നും എക്‌സ്പ്രസ് ചെയ്യാം. പക്ഷേ നമ്മളെ തന്നെ മോശമായി ചിത്രീകരിക്കുന്ന ക്യാരക്ടര്‍ പുറത്ത് വരുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതെ ഇരിക്കുന്നതാണ് നല്ലത്.