വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവുംമായി ആബിദ് അടിവാരം

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവുമായി ഇസ്ലാമിക് ആക്ടിവിസ്റ്റ് ആബിദ് അടിവാരം. വെള്ളാപ്പള്ളി നടശേന്റെ ചിത്രമുള്ള സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് ആബിദ് അശ്ലീലത്തിന്റെ അകമ്പടിയോടെ ഭീഷണി മുഴക്കിയത്.

മുസ്ലീങ്ങളെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റിൽ തരം താണ ഭാഷയാണ് ഇയാൾ പ്രയോ​ഗിച്ചിരിക്കുന്നത്. ഭീഷണി സ്വരത്തിലാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ ഇടത്- വലത് മുന്നണികള്‍ തുടരുന്ന അതിരുവിട്ട മുസ്ലിം പ്രീണനത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ രം​ഗത്ത് വന്നിരുന്നു . എസ്എൻഡിപിയുടെ പ്രസിദ്ധീകരണമായ യോ​ഗനാദത്തിന്റെ പുതിയ ലക്കത്തിൽ അദ്ദേഹം ഇതിനെ കുറിച്ച് മുഖപ്രസം​ഗവും എഴുതിയിരുന്നു. ഇതിന് പിന്നാലെ ഇടത്-ജിഹാദി സംഘങ്ങൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ദിവസങ്ങളായി കടുത്ത സൈബർ ആക്രമണമാണ് അദ്ദേഹത്തിനെതിരെ നടക്കുന്നത്.