റാംപ് വാക്കിനിടെ ഇരുമ്പ് തൂണ് തകർന്നു വീണു, മോഡലിന് ദാരുണാന്ത്യം

നോയിഡ : ഇരുമ്പ് തൂണ് തകർന്നു വീണ് മോഡലിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ നോയിഡയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്. റാംപ് വാക്ക് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഇരുപത്തിനാലുകാരിയായ വൻഷിക ചോപ്രയാണ് മരിച്ചത്.

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ ബോബിൻ രാജ് എന്ന മത്സരാർത്ഥിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. വൻഷികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

വൻഷികയുടെ ദേഹത്ത് ഫാഷൻ ഷോയ്ക്കിടെ ഇരുമ്പ് തൂണ് തകർന്നു വീഴുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഫാഷൻ ഷോയുടെ സംഘാടകരെയും ഇരുമ്പ് തൂണ് സ്ഥാപിച്ചയാളെയും ചോദ്യം ചെയ്തുവരികയാണ്.