ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

ഇടുക്കി ഉപ്പുതറയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഉപ്പുതറ ഒന്‍പതേക്കര്‍ കോളനി കുളത്തിന്‍ കാലായില്‍ ശ്രീനിവാസന്റെ മകന്‍ അജിത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നിരപ്പേല്‍ക്കട പാലാ പറമ്പില്‍ ജെഫിന് പരിക്കേറ്റു.

ഉപ്പുതറയില്‍ നിന്നും പരപ്പിലേക്ക് വരുകയായിരുന്ന ഓട്ടോയും പരപ്പില്‍ നിന്നും ഉപ്പുതറയിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലിരുന്ന യുവാക്കള്‍ 50 മീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് വീണു.

പോലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടു പേരെയും പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും അജിതിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ജെഫിന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.