തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം, യുവാവ് മരിച്ചു

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പന്മന പുതു വിളയിൽ നിസാർ ആണ് മരിച്ചത്. 45 വയസായിരുന്നു. കൊല്ലം ചവറയിലാണ് സംഭവം. തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒരാഴ്ചയായി നിസാർ ചികിത്സയിൽ ആയിരുന്നു.