പീഡനക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്‌ഐയുടെ വാഹനത്തിൽ, അറസ്റ്റ്

കൊല്ലം : പോലീസിനെ ഒളിച്ചു മുങ്ങി നടന്ന പീഡനക്കേസ് പ്രതി ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്‌ഐയുടെ വാഹനത്തിൽ. പ്രതി ലിഫ്റ്റ് ചോദിച്ച് കയറിയത് അന്വേഷിച്ച് നടന്ന എസ്‌ഐയുടെ സ്‌കൂട്ടറിൽ ആയിരുന്നു. സംഭവം തിരിച്ചറിഞ്ഞ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എസ്‌ഐ കൈയ്യോടെ പിടികൂടി പൂട്ടിട്ടു. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽ കയഖി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവിൽ വീട്ടിൽ ജോമോൻ ആണ് പിടിയിലായത്.

മറ്റൊരു കേസിന്റെ ഭാഗമായി യാത്രയിലായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ബിൻസ്‌രാജിനോടാണ് ജോമോൻ ലിഫ്റ്റ് ചോദിച്ചത്. വാഹനത്തിൽ കയറിയ ശേഷമായിരുന്നു പ്രതിക്കും താൻ ചെന്നു കയറിയത് എസ്‌ഐയുടെ കെണിയിലാണ് മനസിലായത്. ഇതോടെ പോലീസ് തപ്പി നടന്ന പ്രതി ജയിലിലുമായി.

അതേസമയം, കോഴിക്കോട് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വിവിധഭാഷ തൊഴിലാളി പിടിയിലായി. ഒഡിഷ നയാഗ്ര സ്വദേശി ബച്ചൻ മൊഹന്തിയെയാണ് കോഴിക്കോട് കസബ പോലീസ് പിടികൂടിയത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് കസബ പൊലീസും ടൗൺ അസി. കമീഷ്ണറുടെ നേതൃതത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതിയെപിടികൂടിയത്.