ഏരൂരില്‍ ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍

കൊല്ലം. ആറുമാസം മുമ്പ് ഏരൂരില്‍ ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കാമസക്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസിനോട് പ്രതി പറഞ്ഞു. വിളക്കുപാറ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ആയിരനല്ലൂര്‍ വിളക്കുപാറ സ്വദേശി മോഹനനാണ് പിടിയിലായത്. പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

സ്ത്രീയുമായി മുന്‍പരിചയം ഉണ്ടായിരുന്ന മോഹനന്‍ കൊലപാതകം നടക്കുന്ന ദിവസവും അതിന് മുമ്പും വീടിന് സമീപത്ത് മേശിരിപ്പണിക്ക് വന്നിരുന്നു എന്നാല്‍ കൊലപാതകത്തിന് ശേഷം പ്രദേശത്ത് വന്നില്ല. കഴിഞ്ഞ ഫെബ്രുവരി 26 നാണ് കൊലപാതകം നടക്കുന്നത്. ഇതില്‍ സംശയം തോന്നിയ പോലീസ് പ്രതിയെ നിരീക്ഷിച്ചിരുന്നു. പിന്നീട് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.

കൊലപ്പെട്ട സ്ത്രീയുടെ വിടിന്റെ പിന്‍വശത്തെ വാതില്‍ അടച്ചുറപ്പില്ലാത്തതാണെന്ന് മനസ്സിലാക്കിയ പ്രതി രാത്രി ഇതുവഴി അകത്തേക്ക് കയറകയായിരുന്നു. പിന്നീട് രാത്രി കട്ടിലില്‍ കിടക്കുകയായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു. എതിര്‍ക്കുവാന്‍ ശ്രമിച്ച സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.