അവിവാഹിതനായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി ഇടവേള ബാബു

മലയാള സിനിമയിലെ ഒരു അഭിവാജ്യഘടകമാണ് ഇടവേള ബാബു.1963 ഓഗസ്റ്റ് 11ന് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ രാമന്റെയും ശാന്തയുടെയും മകനായി ജനിച്ചു.അമ്മാനത്ത് ബാബു ചന്ദ്രൻ എന്നതാണു ഇടവേള ബാബുവിന്റെ യഥാർത്ഥ നാമം.1982ൽ റിലീസ് ചെയ്ത ഇടവേള യാണ് ബാബുവിന്റെ ആദ്യ സിനിമ.ഇടവേള എന്നസിനിമയിൽ അഭിനയിച്ചതോടെ ഇടവേള ബാബു എന്ന പേരു ലഭിച്ചു.ഇരുന്നൂറിലധികം സിനിമകളിൽ ഇടവേള ബാബു അഭിനയിച്ചിട്ടുണ്ട്.മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ AMMA യുടെ സെക്രട്ടറികൂടിയാണ് അദ്ദേഹം.

ഇപ്പോഴും അവിവിവാഹിതനായി തുടരുന്നതിനെ കുറിച്ച്‌ തുറന്നുപറയുകയാണ് താരം. വഴിതെറ്റി പോകാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായെങ്കിലും അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങൾ അതിൽ നിന്നും രക്ഷ നേടാൻ സഹായിച്ചു. പല കാര്യങ്ങളിൽ നിന്നും താൻ ഒഴിഞ്ഞു മാറിയിട്ടുണ്ട്. ബാച്ചിലർ മനസ്സിൽ ഒരുപാട് സമയം നമ്മുടെ കൈയിൽ ഉണ്ടാകും. കല്യാണം കഴിച്ചില്ലെങ്കിലും തൻറെ വീട്ടിൽ അതിൻറെ തായ് പ്രശ്നങ്ങളും കാര്യങ്ങളുമുണ്ട്.

ചേട്ടൻറെ മകൻറെ കാര്യങ്ങൾ താൻ തന്നെയാണ് നോക്കുന്നത്. അതിനാൽ ഫാമിലി ലൈഫ് നടത്തുന്നുണ്ട് എന്ന് പറയാം. അടുപ്പമുള്ളവരുടെ സിനിമകളിൽ മാത്രമാണ് അഭിനയിക്കുന്നത്. ഞാൻ അഭിനയിച്ച ചിത്രങ്ങൾ പ്രദർശനത്തിനെത്താൻ ഉണ്ട്. അമ്മ സംഘടനയിലെ പ്രവർത്തനങ്ങൾ പാഷൻ ആയിട്ടാണ് കാണുന്നത്. ജോലി ആയി കണ്ടാൽ മടുക്കും. ട്രോളുകൾ താൻ ശ്രദ്ധിക്കാറില്ല

നമുക്ക് അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. മറ്റൊരാളുടെ ആവശ്യം വരുമ്പോൾ വിവാഹം ചെയ്യുക അവിവാഹിതനായാൽ കുറച്ച്‌ നുണ പറഞ്ഞാൽ മതി. സുഹൃത്തുക്കൾക്ക് എട്ടു മണി കഴിഞ്ഞാൽ ഭാര്യമാരുടെ കോൾ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറയേണ്ടി വരുന്നു, എനിക്കതില്ല. ബെഡ് കണ്ടാൽ അപ്പോൾ തന്നെ താൻ ഉറങ്ങും. ഒരു ടെൻഷനുമില്ല.എന്നാൽ പലർക്കും ഗുളിക വേണം അല്ലെങ്കിൽ രണ്ടെണ്ണം സേവിക്കണം. കല്യാണം കഴിച്ചാൽ നമ്മൾ ചിന്തിക്കാത്ത വശങ്ങൾ വരെ കണ്ടെത്തുന്ന ആൾ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കിൽ ബാച്ചിലർ ലൈഫ് നല്ലതാണ്