കൊമേഡിയനിൽ നിന്ന് ഒരു കാരക്ടർ നടൻ ആകണമെന്നാണ് ആ​ഗ്രഹം- ജ​ഗദീഷ്

മലയാള സിനിമയിലെ പ്രിയതാരമാണ് ജ​ഗദീഷ്. കോമേഡിയനായും നായകനായും അവതാരകനായും താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. തന്റെ സിനിമ കരിയറിനെക്കുറിച്ച് ജ​ഗദീഷി തുറന്നുപറയുകയാണ്. ഒരു കോമേഡിയൻ എന്ന നിലയിൽ നിന്ന് തനിക്ക് ഇതുവരെയും ഉയരാൻ സാധിച്ചിട്ടില്ലെന്നാണ് ​​ജ​ഗ​ദീഷ് പറയുന്നത്. ഹാർഡ് വർക്ക് കൊണ്ട് ഉയരാം എന്ന് തെളിയിച്ചിട്ടുള്ള ആളാണ് ഞാൻ. മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ ഒരു സീനിൽ വന്നിട്ട് പിന്നെ എന്റെ പ്രയത്നം കൊണ്ട് സിനിമയിൽ പിടിച്ചു നിൽക്കാൻ വേണ്ടി ഞാൻ കഥാകൃത്തായി, തിരക്കഥാകൃത്തായി, സംഭാഷണ രചയിതാവായി അങ്ങനെ പല മേഖലകളിലൂടെ വർക്ക് ചെയ്തു എന്നെ മലയാള സിനിമയുടെ സാന്നിധ്യമാക്കി മാറ്റാനുള്ള ഒരു ശ്രമങ്ങൾ ഇത്രയും വർഷം ഞാൻ നടത്തിയിട്ടുണ്ട്.

ഇപ്പോഴും ഞാൻ നടത്തി കൊണ്ടിരിക്കുകയാണ്. അവിടെ ഞാൻ ഒരു പുതുമുഖമാണ്. എന്നെ സംബന്ധിച്ച്‌ ഒരു കൊമേഡിയൻ എന്ന നിലയ്ക്ക് ഒരു ക്യാരക്ടർ ആക്ടർ എന്ന നിലയിലേക്ക് മാറണം എന്ന ആഗ്രഹമുണ്ട്. എന്റെയൊപ്പം വന്ന പല ഹാസ്യ താരങ്ങളും ആ പട്ടികയിലേക്ക് മാറി കഴിഞ്ഞു. ഞാൻ ഇന്നും ഒരു കൊമേഡിയൻ മാത്രമാണ്. ലീല പോലെയുള്ള ചില സിനിമകൾ ലഭിച്ചുവെങ്കിലും ഒരു കോമഡി ആർട്ടിസ്റ്റ് എന്ന നിലയിൽ തന്നെയാണ് എന്നെ പ്രേക്ഷകർ കാണുന്നത്

1984 നവോദയയുടെ മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ അഭിനയ ലോകത്തേക്ക് ചുവട് വച്ച താരമാണ് നടൻ ജഗദീഷ്. തുടർന്ന് പ്രധാന പയ്യൻസ്, ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചു.