പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നടന്‍ മാധവനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

ന്യൂഡല്‍ഹി. നടന്‍ മാധവനെ പൂണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റും ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനുമായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂറിന് പകരമാണ് മാധവനെ നിയമിച്ചത്.

താങ്കളുടെ വലിയ അനുഭവസമ്പത്തും ശക്തമായ ധാര്‍മികതയും സ്ഥാപനത്തെ സമ്പന്നമാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കേന്ദ്രമന്ത്രി കുറിച്ചു. അതേസമയം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താന്‍ പരാമാവധി ശ്രമിക്കുമെന്ന് നടന്‍ മാധവന്‍ കേന്ദ്രമന്ത്രിക്ക് ഉറപ്പു നല്‍കി. എല്ലാ പ്രതീക്ഷകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കുറിച്ചു.