നടന്‍ റഹ്‌മാന്റെ മകള്‍ വിവാഹിതയായി; ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എആര്‍ റഹ്‌മാനുമടക്കമുള്ളവര്‍

ടന്‍ റഹ്മാന്റെ മകള്‍ റുഷ്ദ വിവാഹിതയായി. കൊല്ലം സ്വദേശി അല്‍താഫ് നവാബ് ആണ് വരന്‍. ചെന്നൈയില്‍ ഹോട്ടല്‍ ലീലാ പാലസില്‍ വച്ചായിരുന്നു വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യം, മോഹന്‍ലാല്‍ ഉള്‍പ്പെടെ രാഷ്ട്രീയ- കലാ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

റഹ്മാന്റെ ആദ്യ ചിത്രമായ ‘കൂടെവിടെ’ യുടെ നിര്‍മാതാവ് പ്രേം പ്രകാശ്, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ , സംവിധായകരായ മണിരത്നം, സുന്ദര്‍. സി, ഭാനു ചന്ദര്‍, താരങ്ങളായ വിക്രം, പ്രഭു, ജാക്കി ഷ്രോഫ്, വിക്രം പ്രഭു, ലാല്‍, ശരത് കുമാര്‍, രാധികാ ശരത് കുമാര്‍, വിനീത്, നദിയാ മൊയ്തു, പൂനം ദില്ലന്‍, ശ്വേതാ മേനോന്‍, ശോഭന, സുഹാസിനി, രേവതി, അംബിക, ലിസി, പാര്‍വതി ജയറാം, മേനകാ സുരേഷ്, സ്വപ്ന, കെ. ഭാഗ്യരാജ്, പൂര്‍ണിമ, ഭാഗ്യരാജ്, ജയശ്രീ , താരാ ജോര്‍ജ്, കാളിദാസ് ജയറാം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ച്‌ ആശംസകള്‍ നേര്‍ന്നു.

റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകള്‍ കൂടി ഉണ്ട് റഹ്മാന്. എ.ആര്‍.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. എ. ആര്‍. റഹ്മാന്‍ കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു.