സിദ്ദിഖ് മകനെ ലോകത്തിന് മുന്നില്‍ മറച്ചുവെച്ചതിന് പിന്നിൽ

മലയാളത്തിന്റെ നടന്‍ സിദ്ദിഖിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. താരകുടുംബത്തെ സങ്കടത്തിലാഴ്ത്തി നടന്റെ മകന്‍ അന്തരിച്ചു എന്ന വാര്‍ത്ത അൽപ്പസമയം മുമ്പാണ് പുറത്ത് വന്നത്. പിന്നാലെ മകനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലെ‍ സജീവമായി

മകനെ പൊതു ഇടങ്ങളില്‍ സിദ്ദിഖ് കൊണ്ട് വരുകയോ മകനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെക്കുറിച്ച് അറിയുമായിരുന്നത്. ഭീന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന്, തന്റെ മകന് സാധാരണ ജീവിതം നൽകാനുമായിരുന്നു താരം മകനെ എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

സിദ്ദിഖിന്റെ മൂത്ത മകന്‍ ഷഹീന്‍ വിവാഹത്തിന്റെ റിസപ്ഷന്റെ വേദിയിലെ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് പുറം ലോകം മകനെക്കുറിച്ചറിഞ്ഞത്. വില്ലൻ കഥാപാത്രങ്ങളും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ അവതരിപ്പിച്ച് വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടനാണ് സിദ്ദിഖ്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സിദ്ദിഖ് അഭിമുഖങ്ങളിലും മറ്റും അധികം തുറന്ന് സംസാരിക്കാറില്ല. സിദ്ദിഖിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് ഷഹീനും അനുജനും. വാപ്പയ്ക്ക് പിന്നാലെ മകൻ ഷഹീന്‍ സിദ്ദിഖും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.