വിവാഹം കഴിഞ്ഞതിനുപിന്നാലെ ശരീരത്തിന്റെ രൂപത്തിൽ മാറ്റം വന്നു, അഭിരാമി

അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലനടിയായിട്ടെത്തിയ താരമാണ് അഭിരാമി. പത്രം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തു. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലാണ് അഭിരാമി ആദ്യമായി നായികയാകുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് ദിവ്യ എന്ന് പേര് അഭിരാമി എന്നാക്കി മാറ്റിയത്. തുടർന്ന് മില്ലേനിയം സ്റ്റാർസ്, ശ്രദ്ധ, മേഘസന്ദേശം, മേലേ വാര്യത്തെ മാലാഖ കുട്ടികൾ തുടങ്ങി നിരവധി സിനമകളിൽ അഭിനയിച്ചു.

ഇപ്പോളിതാ തന്റെ കുടുംബവിശേഷങ്ങൾ ആരാധകരുമായി പങ്കുെവക്കുകയാണ് താരം. വാക്കുകൾ, ഏഴെട്ടു വർഷമായി മലയാളത്തിൽ ഒരു പുതുവസന്തം വന്ന പ്രതീതിയാണ്. നല്ല സംവിധായകരും മികച്ച കഥകളും താരങ്ങളുംസ സിനിമയെ വേറിട്ട വഴിയിലൂടെ നടത്തുന്നു. അവരുടെ സിനിമയുടെ ഭാഗമാകാൻ അതിയായ ആഗ്രഹമുണ്ട്. ന്യൂജെൻ എന്നത് പഴയ വാക്കായി ഇപ്പോൾ മാറി. നവാഗത സംവിധായകർ മികച്ച സിനിമകൾ ഒരുക്കുന്നു. അവർ സിനിമയെ സമീപിക്കുന്നതും നോക്കി കാണുന്നതും വ്യത്യസ്തമാണ്. നല്ല സിനിമ ഒത്ത് വന്നാൽ ആ കൂട്ടുകെട്ടിൽ എന്നെ പ്രതീക്ഷിക്കാം.

വിവാഹം കഴിച്ച് പുതിയ കുടുംബമാകുമ്പോഴും സ്വാഭാവികമായും മാറ്റം വരുമല്ലോ. ബാഹ്യരൂപത്തിലെ മാറ്റം നമ്മുടെ കൈയിലല്ല. വയസാകുന്നത് ശരീരം അറിയിക്കുന്നു. മുടി കൊഴിയും, ശരീരം മെലിയുകയും വണ്ണം വയ്ക്കുകയും ചെയ്യുന്നത് എനിക്കും വന്നിട്ടുണ്ട്. ഒരേ രീതിയിൽ പോവുന്നത് രസമല്ലല്ലോ. പുലർച്ചേ ആറിന് ഏഴുന്നേറ്റ് മഴയിലും വെയിലിലും ജോലി ചെയ്ത് പന്ത്രണ്ട് മണിക്ക് പാക്കപ്പായയി വീണ്ടും രാവിലെ ഷൂട്ടിന് പോവുന്നു. എന്നാൽ ആക്ഷനും കട്ടിനും ഇടയിൽ അന്ന് ലഭിച്ച അതേ സംതൃപ്തി തന്നെയാണ് ഇപ്പോഴും. അത് തന്നെയാണ് തിരിച്ച് വരവിന് പ്രേരിപ്പിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതും.