നടി അനു നായർക്ക് വാഹനാപകടത്തിൽ പരിക്ക്.

സ്വന്തം സുജാതയിലെ ജൂഹി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിത യായ നടി അനു നായർക്ക് വാഹനാപകടത്തിൽ പരിക്ക്. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. കാർ 50 അടി താഴ്ചയിലേക്ക് മറിയുകയാണ് ഉണ്ടായത്. കാർ പലവട്ടം തലകീഴായി മറിഞ്ഞതായാണ് അനവും കൂട്ടുകാരിയും പറയുന്നത്. പാടെ തകർന്ന കാറിൽ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആനമല പാതയിൽ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു അപകടം.

മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള യാത്രയിലായിരുന്നു. റോഡ് നവീകരണത്തിൻ്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയുമായിരുന്നു. പൊളിച്ചിട്ടിരുന്ന റോഡിൽ കിടന്നിരുന്ന കല്ലിൽ തട്ടിയാണ് നടിയും കൂട്ടുകാരിയും സഞ്ചരിച്ച കാർ അപകടത്തിൽപെടുന്നത്. നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിയുകയാണ് ഉണ്ടായത്. ഇരുവർക്കും വളരെ നിസ്സാരമായ പരിക്കുകളാണ് പറ്റിയിട്ടുള്ളത്. എറണാകുളം സ്വദേശിനിയായ സീരിയൽ താരം ആണ് അനു നായർ, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാറിലുണ്ടായിരുന്നത്. പല തവണ കരണം മറിഞ്ഞ കാർ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു.

കാറിലെ എയർ ബാഗുകൾ ആണ് ഇരുവർക്കും വലിയ പരിക്കേൽക്കാതിരിക്കാൻ തുണയാവുന്നത്. കാറിൻ്റെ ഡോർ തുറന്ന് പുറത്തു കടന്ന യുവതികൾ കാട്ടിലൂടെ നടന്ന് റോഡിലെത്തുകയായിരുന്നു പിന്നെ. അതുവഴി വന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിൽ കയറിയാണ് നടിയും കൂട്ടുകാരിയും മലക്കപ്പാറ വനം വകുപ്പ് ഓഫിസിൽ എത്തി സഹായം തേടുന്നത്. പ്രഥമ ശുശ്രൂഷക്ക് ശേഷം ഇരുവരും ചാലക്കുടിയിലേക്ക് പോയി.