ഭർതൃ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നുകരുതിയാണ് അഭിനയം നിർത്തിയത്, ചിത്രയുടെ വെളിപ്പെടുത്തൽ വീണ്ടും വൈറലാവുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടി ചിത്ര ഇന്ന് രാവിലെയാണ് അന്തരിച്ചത്. 56 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. തൊണ്ണൂറുകളിലെ ഹിറ്റ് നായികയായിരുന്നു. നിരവധി ചിത്രങ്ങളിലും നടിയായും സഹനടിയായും ചിത്ര എത്തി.

മോഹൻലാലിന്റെ ആട്ടക്കലാശത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്. ഇപ്പോളിതാ ചിത്രയുടെ ചില വെളിപ്പെടുത്തലാണ് വീണ്ടും വൈറലാവുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നെഗറ്റിവ് ഷെഡ് ഉള്ള സിനിമകളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ സിനിമകളിലെ തിരഞ്ഞെടുപ്പുകളിലുള്ള പാളിച്ചകൾ കാരണമായി. മലയാള സിനിമയിൽ ചെറുതാണെങ്കിലും കരുത്തുറ്റ കഥാപാത്രമായിരിക്കും. ചില സിനിമകളിൽ തുടർച്ചയായി ഒരേപോലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളിൽ മാത്രമായും അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ നമ്മളും സംവിധായകരുമായി ഒരു സൗഹൃദം ഉണ്ടാകും. അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ ഗസ്റ്റ് റോൾ ചെയ്യാമോ എന്ന് ചോദിയ്ക്കുമ്പോൾ പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെ ഒരുപാട് ചെറിയ റോളുകൾ ചെയ്തിട്ടുണ്ട്.

വിവാഹശേഷം അഭിനയിക്കില്ലെന്നുള്ള തീരുമാനം തന്റെതായിരുന്നു. വളരെ യാഥാസ്ഥിതികമായ കുടുംബമായിരിക്കും ഭർത്താവിന്റേത് എന്നും ഭർതൃ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നും ഒക്കെ കരുതിയാണ് പല നല്ല ഓഫറുകളും വേണ്ടാ എന്നു വച്ച്‌ അഭിനയം പൂർണ്ണമായും നിർത്തിയത്.എന്നാൽ ‘എൻറെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ് എന്നും അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല’ എന്നും പറഞ്ഞു നൽകിയ ധൈര്യത്തിലാണ് കല്യാണശേഷം ഞാൻ മഴവില്ലും സൂത്രധാരനും എന്ന രണ്ടു ചിത്രങ്ങൾ ചെയ്തത്

മോഹൻലാലിന്റെ ആട്ടക്കലാശത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. സിനിമയിൽ നല്ല വേഷങ്ങൾ ലഭിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ചിത്ര സിനിമ മേഖലയിൽ നിന്നും പിൻവാങ്ങുന്നത്. ബിസിനസ്സുകാരനായ വിജയരാഘവൻ ആണ് ചിത്രയുടെ ഭർത്താവ്.

കൊച്ചിയിൽ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ ജനിച്ചു. ദിവ്യ എന്ന ഒരു അനുജത്തിയുണ്ട്. കൊച്ചി ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. അച്ഛൻ മൈലാപ്പൂരിൽ റയില്വേയിൽ ഇലട്രിക്കൽ എഞ്ചിനീയറായിരുന്നതിനാൽ പിന്നീട് ഐ.സി എഫ് സ്കൂളിലാണ് പഠിച്ച്ത്. 1990ൽ വിജയരാഘവനെ വിവാഹം ചെയ്തു. ശ്രുതി എന്ന മകൾ ഉണ്ട്. അമ്മ ചെറുപ്പത്തിലെ മരണപ്പെട്ടു