ജീവിതം കൂടുൽ സുന്ദരമായത് വിവാഹശേഷം, ആ സ്വപ്നം ഇനി സഫലീകരിക്കണം- ദർശന ദാസ്

കറുത്ത മുത്ത് സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദർശന ദാസ്. കറുത്തമുത്തിലെ ഗായത്രി തിളങ്ങിയ താരം സി കേരളത്തിൽ സുമംഗലി ഭവ എന്ന സീരിയലിൽ ദേവു എന്ന നായികയായി എത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് താരം വിവാഹം കഴിച്ചത്.

പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ് ദർശന, ജനിച്ചതും വളർന്നതും ഒക്കെ പാലക്കാട് ആണ് അച്ഛൻ അമ്മ രണ്ട് ചേച്ചിമാർ എന്നിവരടങ്ങുന്ന കുടുംബമാണ് ദർശനയുടേത്. കറുത്തമുത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ ആണ് സുമംഗലി ഭവ എന്ന സീരിയൽ നായിക ദർശന എത്തുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു ഇതിൽ ദേവുവെന്നത്.ഒളിച്ചോടി വിവാഹിതയായി യെന്നും വീട്ടുകാരെ എതിർത്താണ് വിവാഹം ചെയ്തതു എന്നൊക്കെയുള്ള ആരോപണങ്ങൾ ദർശനക്കെതിരെ വന്നെങ്കിലും അതിനെലാലം ചുട്ട മറുപടി നൽകിയിരുന്നു.

ഇപ്പോളിതാ ഭാവികാര്യങ്ങളെക്കുറിച്ച് താരം മനസ്സ് തുറക്കുകയാണ്. വിവാഹശേഷം തൊടുപുഴയിലേക്ക് പോവുകയായിരുന്നു ദർശന. അനൂപിന്റെ തൊടുപുഴയിലെ വീട്ടിലെത്തുമ്പോൾ ആദ്യം ടെൻഷനുണ്ടായിരുന്നു. ആ വീട്ടിലെ അന്തരീക്ഷത്തിൽ അത് പെട്ടെന്ന് മാറുകയായിരുന്നു. തൊടുപുഴയിലെ ആ വീടും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് താരം പറയുന്നു. ഷൂട്ടിനായി യാത്ര ചെയ്യേണ്ടി വരുന്നത് കുറച്ച് പ്രശ്‌നമുള്ള കാര്യമാണ്.തൊടുപുഴയിൽ നിന്നും കോട്ടയത്തേക്ക് പോയി അവിടെ നിന്നാണ് തിരുവനന്തപുരത്തേക്ക് പോവുന്നത്.നാലുകെട്ടുള്ളൊരു വീടിനെക്കുറിച്ചാണ് താൻ മനസ്സിൽ ആഗ്രഹിച്ചത്. സ്വന്തമായി വീടുണ്ടാക്കുമ്പോൾ അത്തരത്തിലൊരു വീടാണ് വേണ്ടതെന്ന് ആഗ്രഹിച്ചിരുന്നു.ട്രെഡീഷണൽ രീതിയിലുള്ള വീടിനോടായിരുന്നു താൽപര്യം. വിവാഹ ശേഷം അനൂപിനോട് വീടിനെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ താൻ ഞെട്ടിപ്പോയിരുന്നുവെന്നും ദർശന പറയുന്നു. നാലുകെട്ടുള്ള വീടിനെക്കുറിച്ചായിരുന്നു അനൂപൂം പറഞ്ഞത്. തൊടുപുഴയിൽ തന്നെയാണ് തങ്ങൾ സ്വപന് വീട് പണിയുന്നതെന്നും അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും താരം പറയുന്നു.