കുടുംബവിളക്ക് താരങ്ങൾ അണിനിരന്ന കല്യാണ വിരുന്ന്, ചിത്രം വൈറൽ

നിരവധി ആരാധകരുള്ള പരമ്പരയാണ് കുടുംബവിളക്ക്. ടിആർപി റേറ്റിം​ഗിൽ കാലങ്ങളായി പരമ്പരയാണ് മുന്നിൽ നിൽക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്.സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.അനിരുദ്ധ്,പ്രതീഷ്,ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. പ്രതീഷായി നൂബിൻ, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്.

ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. ഇപ്പോൾ പരമ്പരയിൽ അച്ഛമ്മയായി എത്തുന്ന ദേവി ആനന്ദ് പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. മകന്റെ വിവാഹത്തിന് താരങ്ങൾ ഒത്തുകൂടിയപ്പോഴുള്ള ചിത്രമാണ് ഇത്. ശ്രീജിത്ത് വിജയയിയും ഭാര്യ അർച്ചനയും വഫാസുമടക്കമുള്ള താരങ്ങൾ ചിത്രത്തിലുണ്ട്. സദ്യകഴിക്കാൻ തുടങ്ങുന്നതിനുമമ്പ് പകർത്തിയ ചിത്രം വൈറലായി മാറി.

ബിന്ദു ശ്രീജിത്തിന്റെ ഭാര്യ അർച്ചന നമ്പ്യാർക്ക് ഒപ്പമുള്ള ഒരു ഫോട്ടോ കൂടി പങ്ക് വച്ചിട്ടുണ്ട്. ബിന്ദുവിന്റെ മകളും നടിയും ആയ ഗായത്രിയും അർച്ചനയും തമ്മിലുള്ള ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. നല്ലൊരു പെൺകുട്ടി, എത്ര നല്ലദമ്പതികൾ ആണ് അവർ രണ്ടുപേരും കണ്ടതിൽ ഒരുപാട് സന്തോഷം എന്ന ക്യാപ്‌ഷനിലൂടെയാണ് ബിന്ദു ചിത്രം പങ്ക് വച്ചത്.