നല്ലൊരു ജോലി രാജിവെച്ചിട്ടാണ് സിനിമയിലേക്കെത്തിയത്, അതിൽ കുറ്റ ബോധമില്ല- ദിവ്യ പിള്ള

ഫഹദ് ഫാസിൽ ചിത്രം അയാൾ ഞാനല്ലയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നായികയാണ് ദിവ്യ പിള്ള.തുടർന്നു പൃഥ്വിരാജ്-ജിത്തു ജോസഫ് ചിത്രം ഊഴത്തിലും ദിവ്യ പിള്ള നായികയായി.മാസ്റ്റർ പീസ്,മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ,എടക്കാട് ബറ്റാലിയൻ 06,സേഫ്,ജിമ്മി ഈ വീടിൻ ഐശ്വര്യം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.കിങ് ഫിഷ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക്ഡൗൺ വന്നത്.

സിനിമയിൽ സജീവമാകുന്നതിനു മുന്നെ നല്ലൊരു ജോലി ഉണ്ടായിരുന്നെന്ന് തുറന്ന് പറയുകയാണ് താരം.ദുബായിൽ ഏവിയേഷനിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു.കരിയറിന്റെ തുടക്കത്തിൽ കുറേ കാലം ജോലിയും സിനിമയും ഒന്നിച്ച് കൊണ്ടു പോവാൻ ശ്രമിച്ചു. അത് ബുദ്ധിമുട്ടായി തുടങ്ങിയപ്പോൾ മറുതൊന്ന് ആലോചിക്കാതെ ദിവ്യ ഏവിയേഷൻ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് തിരിച്ചു.പൂർണമായും സിനിമയിൽ ശ്രദ്ധ കൊടുത്തു. ജോലി രാജിവെച്ചതിൽ യാതൊരു വിഷമവുമില്ല.തെറ്റായിരുന്നു ആ തീരുമാനം എന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ദിവ്യ പിള്ള പറഞ്ഞു

ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞ എന്റെ ഏവിയേഷൻ ജോലി ഞാൻ പൂർണമായും ആസ്വദിച്ചിരുന്നു.എന്നാൽ സിനിമ എന്റെ ഹൃദയത്തിൽ കൂടുതൽ സ്ഥാനം പിടിച്ചു. അഭിനയിക്കുമ്പോൾ ഞാൻ സ്വയം എന്നിലേക്ക് അടുക്കുന്നതായി തോന്നും.അഭിനയം നമ്മുടെ ആന്തരിക ആത്മാവിലേക്ക് നമ്മളെ ബന്ധിപ്പിക്കുന്നു. സർഗാത്മകതയുടെ ലോകമാണ് സിനിമ.ദിവസവും നിങ്ങൾക്ക് ധാരാളം ആളുകളെ കാണാൻ പറ്റുന്നു.അഭിനയം നമ്മളെ വൈകാരികമായി സമ്പന്നരാക്കുന്നു. പര്യവേക്ഷണം ചെയ്യുന്നു.