അമ്മയായ സന്തോഷം പങ്കിട്ട് നടി ജിസ്‌മി, ആശംസകളുമായി സോഷ്യൽ മീഡിയ

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായിട്ടുള്ള നടിയാണ് ജിസ്മി ജിസ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിട്ടുള്ള നടി തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭിണിയായ വിശേഷവും അങ്ങനെ അറിയിച്ചതാണ്. കുഞ്ഞു പിറന്നു എന്ന സന്തോഷം അറിയിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. ഗര്‍ഭിണിയായ ശേഷവും സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ എല്ലാം നടി നിരന്തരം പങ്കുവയ്ക്കുമായിരുന്നു. ജിസ്മിയുടെ വയറ് കണ്ട്, ആണ്‍ കുഞ്ഞ് തന്നെയായിരിക്കും എന്ന് പലരും പ്രവചിച്ചു. പ്രവചനം സത്യമായി, ആണ്‍ കുഞ്ഞ് തന്നെയാണ് എന്ന് ജിസ്മി പറഞ്ഞു.

സി സെക്ഷനാണെന്നോ മറ്റോ ഉള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അതേ സമയം ഈ സന്തോഷ വാര്‍ത്ത പുറത്ത് വിടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ നിന്ന് ജിസ്മി തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. ‘കുറച്ച് മണിക്കൂറുകള്‍, കുറച്ച് മിനിട്ടുകള്‍, കുറച്ച് സെക്കന്റുകള്‍ കൂടെ കഴിഞ്ഞാല്‍ എത്തും’ എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. അത് വന്‍ വൈറലാവുകയും ചെയ്തു.

കാര്‍ത്തിക ദീപം എന്ന സീരിയലില്‍ വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് ജിസ്മി ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്നാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സോണി എന്ന കഥാപാത്രത്തിലൂടെ താരം കംപ്ലീറ്റ് ഇമേജ് മാറ്റിയെടുക്കുകയായിരുന്നു.