ആൺകുട്ടിയാണെങ്കിൽ മരണപ്പെട്ടുപോയ എന്റെ മോനൂട്ടന്റെ പേര് നൽകും- ലിന്റു റോണി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് ലിന്റു റോണി. ഏഷ്യാനെറ്റിലെ ‘ഭാര്യ’ എന്ന സീരിയൽ ആണ് ലിന്റുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സീരിയലിൽ ഭർത്താവിന്റെ പൊയ്മുഖങ്ങൾ അറിയാത്ത പാവപ്പെട്ട മുസ്ലീം പെൺകുട്ടിയായ റഹാനയായാണ് ലിന്റു എത്തിയത്. വിവാഹിതയായതോടെ ലിന്റു അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോൾ താരം ലണ്ടനിൽ സ്ഥിരതാമസമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് ലിന്റു. ഇപ്പോഴിതാ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് ലിന്റു റോണി. അമ്മയാകാൻ തയ്യാറെടുക്കുകയാണ് ലിന്റു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ലിന്റുവിനും ഭർത്താവിനും കുഞ്ഞ് പിറക്കാൻ പോകുന്നത്.

ബേബി ബോയ് ആണോ ഗേൾ ആണോ എന്ന് സ്കാനിങ്ങിൽ അറിയാൻ ആകും എന്നും ബോയ് ആണെങ്കിൽ എന്റെ മോനൂട്ടന്റെ പേര് ഇടാം എന്ന് കരുതുന്നു എന്നും ലിന്റു പറയുന്നുണ്ട്. അതേസമയം ബേബി ഗേൾ ആയാലും ബോയി ആയാലും ഞാനും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കണം എന്നാണ് പ്രാർത്ഥിക്കുന്നത്.

പ്രെഗ്നൻസി പീരീഡ്‌ ഒരു രോഗമായി കരുതേണ്ടത് ഇല്ല. ഞാൻ ഡാൻസ് ചെയ്യുകയും പാട്ടു കേൾക്കുകയും ചെയ്യുന്നുണ്ട്. അതൊക്കെ ആണ് എന്റെ എന്ജോയ്മെന്റ് എന്നും ലിന്റു പറയുന്നു. ഏതു ജെൻഡർ ആണെന്ന് അറിയാൻ എനിക്ക് ആഗ്രഹം ഉണ്ട്. എന്റെ അമ്മയ്ക്ക് ഏറ്റവും ഒടുവിൽ ഉണ്ടായ കുഞ്ഞാണ് എന്റെ മോനൂട്ടൻ. എനിക്ക് ഇപ്പോഴും അവൻ കൂടെയുണ്ട് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം. ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കണേ എന്ന് ഞങ്ങൾ ഈശോയോട് പ്രാർത്ഥിച്ചിട്ടുണ്ട്. അതേപോലെ സുഖ മരണം ആയിരുന്നു അവന്.
ഫ്യൂണറലിന്റെ സമയത്ത് അവന്റെ ഫേവറൈറ്റ് കളർ ധരിച്ചാണ് ഞങ്ങൾ എല്ലാവരും നിന്നത്. എല്ലാം കഴിഞ്ഞു കഴിഞ്ഞിട്ട് ഒരു മഴ പെയ്തിരുന്നു എന്നും വികാരഭരിതയായി ലിന്റു പറയുന്നു.

എന്റെ പ്രെയർ വീഡിയോസിൽ ഒരുപാട് ആളുകൾ മോശം കമന്റുകൾ വന്നു പങ്കിടുന്നുണ്ട്. മരിച്ചവരെ ബെർത്ത് ഡേയ്ക്ക് ഓർക്കരുത് എന്നാണ് ചിലരുടെ കമന്റുകൾ. നിങ്ങൾ ഓർക്കേണ്ട പക്ഷെ ഞങ്ങൾ ഓർക്കും. എനിക്കും എന്റെ അക്കയ്ക്കും ഞങ്ങളുടെ ആദ്യ കുഞ്ഞാണ് മോനൂസ്. ഈ ഒരു അനുഗ്രഹം എല്ലാം അവൻ ഞങ്ങൾക്ക് വേണ്ടി ഒരുക്കി വച്ചിരുന്നതാണ്. ദൈവം അവനെ തരാൻ വേണ്ടി ഞങ്ങളെ തെരെഞ്ഞെടുത്തു എന്നാണ് ഞങ്ങളുടെ വിശ്വാസം. ഞാൻ മോനൂസിന്റെ അടുത്ത് എപ്പോഴും സംസാരിക്കുന്ന ആളാണ്. എനിക്ക് കിട്ടാൻ പോകുന്നത് ബേബി ബോയ് ആകും എന്ന് പലരും പ്രെഡിക്ട് ചെയ്യുന്നത്. അത് അവന്റെ പുനഃർ ജനനം ആയിരിക്കും എന്നും പറയുന്നു. ആരൊക്കെ വന്നാലും മോനൂസിന് തുല്യം മോനൂസ് മാത്രം