മാളികപ്പുറം രണ്ട് തവണ കണ്ടു, ഉണ്ണിമുകുന്ദൻ എന്നെ അത്ഭുതപ്പെടുത്തി- മോക്ഷ

മാളികപ്പുറം എന്ന ചിത്രത്തെയും നടൻ ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് ബംഗാളി നടി മോക്ഷ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. താൻ അവസാനമായി കണ്ട മലയാള ചലച്ചിത്രം മാളികപ്പുറമാണെന്നും ചിത്രം ഏറെ ഇഷ്ടമായിയെന്നും നടി പറഞ്ഞു. കുടുംബത്തോടൊപ്പം രണ്ട തവണ സിനിമ കണ്ടു കഴിഞ്ഞു. മാളികപ്പുറത്തിൽ കല്ലുവായി വേഷമിട്ട ദേവനന്ദയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് പറഞ്ഞ താരം ഉണ്ണി മുകുന്ദന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടുപോയെന്നും കൂട്ടിച്ചേർത്തു.

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ ഭഗവതിയായി എത്തുകയാണ് മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. കള്ളൻ മാത്തപ്പനായി അഭിനയിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻറെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഭഗവതിയായ മോക്ഷ ഉണ്ടാക്കുന്ന മാറ്റങ്ങളും സംഭവവികാസങ്ങളുമാണ് കള്ളനും ഭഗവതിയും ചിത്രത്തിൻറെ പ്രമേയം

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ അഭിനയിച്ച 2022 ലെ ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് മാളികപ്പുറം. 2022 ഡിസംബർ 30-നാണ് മാളികപ്പുറം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.സിനിമയുടെ ആഗോള വരുമാനത്തെ അടിസ്ഥാനമാക്കി മാളികപ്പുറം 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുന്നു. ചിത്രം പുറത്തിറങ്ങി 40 ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ചിത്രം എത്തിയിരിക്കുന്നത്. ഈ വർഷം 100 കോടി ക്ലബിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണ് മാളികപ്പുറം.