പ്രായം 40 ആയെങ്കിലും ഉടന്‍ വിവാഹിതയാവാമെന്ന് പ്രതീക്ഷ; നന്ദിനി

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി അഭിനയരംഗത്തേക്കെത്തുന്നത്. ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍ എന്നിവയാണ് പ്രധാനചിത്രങ്ങള്‍. ഒരുകാലത്ത് തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെ സജീവസാന്നിധ്യമായിരുന്നു നന്ദിനി.

മലയാള ചലച്ചിത്രരംഗത്ത് പഴയ നായികമാരില്‍ തിളങ്ങിയ നടിയായിരുന്നു നന്ദിനി. പ്രമുഖ നടന്മാര്‍ക്കൊപ്പമെല്ലാം നന്ദിനി വേഷമിട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം നന്ദിനി വീണ്ടും മലയാളത്തിലെത്തിയപ്പോള്‍ ഒന്നുകൂടി സുന്ദരിയായി എന്നല്ലാതെ ഒരു മാറ്റവുമുണ്ടായില്ല. 40 വയസ്സുള്ള നന്ദിനി ഇതുവരെ വിവാഹം കഴിച്ചില്ലെന്ന വാര്‍ത്ത അവിശ്വസനീയമായിരുന്നു.

വിവാഹശേഷം നന്ദിനി ചലച്ചിത്രരംഗത്തുനിന്ന് മാറിനിന്നുവെന്നാണ് മലയാളികള്‍ കരുതിയത്. ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടി എങ്കില്‍ കൂടിയും വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു നന്ദിനി പറയുന്നു.വിവാഹം കഴിക്കില്ലെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ടെന്നും താരം പറയുന്നു.

എന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല എന്നാണ് നന്ദിനി പറയുന്നത്. സുരേഷ് ഗോപിയുടെ എക്കാലത്തെയും വിജയ ചിത്രം ആയ ലേലത്തിലും നായിക നന്ദിനി തന്നെ ആയിരുന്നു. കൂടാതെ നാറാണത്തു തമ്പുരാന്‍, കരുമാടി കുട്ടന്‍, സുന്ദര പുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി പ്രധാന വേഷത്തില്‍ എത്തി. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനി വീണ്ടും തിരിച്ചെത്തിയത്.