അഭിനയത്തിനാണ് പ്രാധാന്യം, പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കാറില്ല- നിത്യാ മേനോൻ

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങിയ താരമാണ് നിത്യാ മേനോൻ. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്ന താരം ഇടക്ക് വിമർശന കോളങ്ങളിലും ഇടം പിടിച്ചിരുന്നു. സിനിമയിൽ എത്തി വർഷങ്ങളായെങ്കിലും ഇപ്പോഴും എല്ലാ ഭാഷകളിലും സജീവമാണ് താരം. ഹനുമാൻ എന്ന ഇംഗ്ലീഷ് സിനിമയിലായിരുന്നു നിത്യ ആദ്യമായി അഭിനയിച്ചത്. പിന്നാലെ മോഹൻലാലിന്റെ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വേഷമിട്ടു. തുടർന്ന് തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങിയിരുന്നു താരം അടുത്തിടെയാണ് ബോളിവുഡിലേക്ക് ചുവടുറപ്പിച്ചത്. മിഷൻ മംഗൾ എന്ന അക്ഷയ് കുമാർ ചിത്രത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളിൽ വലിയ വിജയമായിരുന്നു. അതേ സമയം നിത്യയുടെ അവസാനത്തെ മലയാള ചിത്രം കോളാമ്ബിയായിരുന്നു. ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി നിത്യ മേനോൻ അഭിനയിച്ചിട്ടുണ്ട്.

സിനിമക്ക് അകത്തു നിന്നും പുറത്തുനിന്നും വരുന്ന നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കാറില്ല. അഭിനയത്തെക്കുറിച്ച്‌ ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മിൽ പോകാനുമൊന്നും പറ്റില്ല.

സിനിമയിൽ പെർഫോമൻസാണ് ഒന്നാമത്തെ കാര്യം. ശരീര സൗന്ദര്യത്തിന് അതുകഴിഞ്ഞേ സ്ഥാനമുളളൂ എന്നും നിത്യാ മേനോൻ കൂട്ടിച്ചേർത്തു.
ഒരു നിമിഷത്തിൽ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകൾ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയിൽ തന്നെ സംസാരിക്കാൻ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കാൻ ഇഷ്ടമാണെനിക്ക്.