സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ഋതു മന്ത്ര ’ – വീഡിയോ വൈറൽ

മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയും മോഡലും ഗായികയും ഒക്കെയാണ് ഋതു മന്ത്ര. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രീതിയും പ്രശസ്തിയും താരത്തിന് ഇതിനകം സ്വന്തമാക്കാനായി. പ്രധാനമായും മലയാളം സിനിമകളിൽ ആണ് താരം പ്രവർത്തിക്കുന്നത്. ഇന്ത്യൻ മോഡൽ, ഗായിക, നടി, കൂടാതെ ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്.

ഒരുപാട് വർഷത്തോളം സിനിമാ-സീരിയൽ ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾക്ക് കിട്ടുന്ന പ്രശസ്തിയാണ് ഋതു മന്ത്ര കുറച്ചു കാലം കൊണ്ട് നേടിയെടുത്തത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ ശൈലിയിലാണ് താരം സിനിമകളിൽ അഭിനയിക്കുന്നത്. റോൾ മോഡൽസ്, കുമ്പാരീസ് തുടങ്ങിയ മലയാളം സിനിമകളിൽ സഹനടിയായി താരം പ്രത്യക്ഷപ്പെട്ടുണ്ട്. 2017 ലാണ് ഫഹദ് ഫാസിൽ നമിത പ്രമോദ് പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയായ റോൾമോഡൽ പുറത്തിറങ്ങി യത്. ശ്രദ്ധേയമായ വേഷം റോൾ മോഡൽസ് എന്ന സിനിമയിൽ താരം ചെയ്തിരുന്നു.

2016 ൽ പുറത്തിറങ്ങിയ കിംഗ് ലയർ എന്ന ദിലീപ് നായകനായ ചിത്രത്തിൽ ഒരു മോഡലായാണ് താരം പ്രത്യക്ഷപ്പെടുന്നത്. 2021 ൽ പുറത്തിറങ്ങിയ തുറമുഖം, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലും ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയെങ്കിലും, ബിഗ് ബോസ്ലൂടെയാണ് താരം ജനപ്രീതി നേടി എടുക്കുന്നത്.

മലയാളം ബിഗ് ബോസ് സീസൺ 3 ൽ താരം ഒരു പ്രശസ്ത മത്സരാർത്ഥി തന്നെയായിരുന്നു. ശക്തമായ മത്സര പ്രകടനങ്ങൾ കാഴ്ച വെച്ച് ഋതു മന്ത്ര ഷോയിലെ ഫൈനലിസ്റ്റ് ആവുകയായിരുന്നു. കണ്ണൂരിലെ ഡോൺ ബോസ്കോ കോളേജിൽ നിന്നാണ് താരം ജേർണലിസത്തിലും സാഹിത്യത്തിലും ബിരുദം പൂർത്തിയാക്കുന്നത്. ബാംഗ്ലൂരിൽ ആയിരുന്നു പി ജി പഠനം. പഠന സമയത്ത് തന്നെ താരത്തിന് മോഡലിംഗിലും ഫാഷനിലും നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. മോഡലിങ്ങ് പുറമേ താരത്തിന് മ്യൂസിക്കിനോടും അഭിനയത്തിനൊടും ആണ് താല്പര്യം.

2018ലെ മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടാലന്റഡ് സൗത്ത് കിരീടം സ്വന്തമാക്കിയ ഋതു മന്ത്രക്ക്, സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സ്വന്തമാക്കാനാ യിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഋതു മന്ത്ര എപ്പോഴും സജീവമാണ്. ഒരുപാട് ആരാധകരും അങ്ങനെ ഋതു മന്ത്രക്ക് സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്.

സാരിയിൽ വളരെ സുന്ദരിയായി ഋതു മന്ത്ര ഇപ്പോൾ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോകൾ കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ വീഡിയോക്ക് ലഭിച്ചു വരുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.