ഞാൻ അവനെ കല്യാണം കഴിച്ചാലോയെന്ന് അമ്മയോട് ചോദിച്ചു, പ്രണയത്തെക്കുറിച്ച് സായി പല്ലവി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയെ ഏവർക്കും പ്രിയപ്പെട്ടവളാക്കിയത്. ചിത്രത്തിലെ മലർ മിസ് എന്ന കഥാപാത്രം ഏവരുടെയും മനം കവർന്നിരുന്നു. പ്രേമത്തിന് ശേഷം തെന്നിന്ത്യയിൽ നിറഞ്ഞ് നിൽക്കുകയാണ് നടി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സായി പല്ലവി തിളങ്ങുകയാണ്.

ഇപ്പോഴിതാ തന്റെ ഇഷ്ടങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചുള്ള സങ്കൽപ്പവുമെല്ലാം തുറന്നു പറയുകയാണ് സായി പല്ലവി. തന്നോട് ഒരിക്കൽ ഒരു പയ്യൻ പ്രണയം തുറന്നു പറഞ്ഞതിനെ കുറിച്ചും സായി പറയുന്നതിങ്ങനെ. ജോർജിയയിൽ ചേർന്ന സമയത്തായിരുന്നു സംഭവം. ഒരു പയ്യൻ എന്നോട് കരഞ്ഞു പറഞ്ഞു, തനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം അമ്മയെയാണ്.

അമ്മ കഴിഞ്ഞാൽ പിന്നെ പല്ലവി നിന്നെയാണ് ഇഷ്ടം എന്ന്. സായി പല്ലവി പറയുന്നു. പിന്നാലെ ഞാൻ അമ്മയെ വിളിച്ചു. അമ്മാ അവൻ പാവമാണ്. ഞാൻ അവനെ കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. അച്ഛനും അമ്മയും ക്ഷമയുള്ളവരായത് കൊണ്ട് തടികേടാകാതെ രക്ഷപ്പെട്ടെന്നും സായി പല്ലവി പറയുന്നു. എന്നാണ് കല്യാണം എന്നു ചോദിക്കുന്നവരോട് സായി പല്ലവിയുടെ ഉത്തരം തന്നെ കെട്ടിച്ച് വിടാൻ ഇത്തിരി പാട് പെടുമെന്നാണ്. ഉടനെയൊന്നും കല്യാണമുണ്ടാകില്ല. അഭിനയം തുടരണം. അച്ഛനേയും അമ്മയേയും വിട്ട് എങ്ങോട്ടേക്കും ഇപ്പോഴില്ലെന്നും താരം പറയുന്നു.ആദ്യ കാഴ്ചയിൽ പ്രണയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല. പക്ഷെ ഒരു ആകർഷണം തോന്നിയേക്കാം എന്നു സായി പറയുന്നു