എല്ലാം ഒത്തുവന്നത് അപ്പോഴാണ് തുറന്നുപറഞ്ഞ് സംവൃത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. ശാലീന സുന്ദരിയായി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിനുള്ളിൽ കയറി കൂടിയ നടി കൂടിയാണ് സംവൃത. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്ന നടി അടുത്തിടെ അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയിരുന്നു. ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാല് വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ മടങ്ങി വരവ്. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിന്ന സമയത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവൃത.

കല്യാണം കഴിഞ്ഞ ശേഷം താൻ തന്നെ എടുത്ത തീരുമാനമായിരുന്നു സിനിമയിൽ നിന്നും വിട്ടുനിൽക്കണമെന്നത്, ഇതിനിടെ സിനിമകൾ വന്നിരുന്നെങ്കിലും ഒന്നും നടന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി വരുന്നത്. അപ്പോ അങ്ങനെ വന്നപ്പോഴാണ് ഞാൻ കുറെ നാളുകൾക്ക് ശേഷം ക്യാമറയുടെ മുന്നിൽ ഇരിക്കുന്നത്. കുറെ പേരുടെ ഇഷ്ടം തിരിച്ചറിയുന്നത്.

ഇതൊക്കെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അപ്പോഴാണ്. അത് കഴിഞ്ഞ് തിരിച്ചുപോയപ്പോഴാണ് ബിജു മേനോൻ ചിത്രത്തിന്റെ ഓഫർ വരുന്നത്. അപ്പോ അത് വരുന്ന സമയത്ത് എനിക്ക് എല്ലാം ഒത്തുവന്നു. മകന് സ്‌കൂളിൽ ലീവ് ചോദിക്കേണ്ടി വന്നു. അത് ശരിയായി, പിന്നെ എനിക്ക് സിനിമയുടെ ഷൂട്ട് 20 ദിവസമേ ഉണ്ടായിരുന്നുള്ളു, അങ്ങനെ എല്ലാം ഒത്തിണങ്ങി വന്നപ്പോൾ ഞാൻ ആ സിനിമ ചെയ്തെന്നും താരം കൂട്ടിച്ചേർത്തു. 2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആൺകുഞ്ഞ് ഇരുവർക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്.അടുത്തിടെയാണ് സംവൃതയ്ക്ക് രണ്ടാമത് ഒരു ആൺകുഞ്ഞ് കൂടി പിറന്നത്. ഫെബ്രുവരി 20 നാണ് മകൻ പിറന്നതെന്ന് നടി സൂചിപ്പിച്ചിരുന്നു. രുദ്ര എന്നാണ് ഇളയമകന്റെ പേര്.