മുസ്ലിം പെൺകുട്ടി ആണെന്ന് ഓർക്കണമായിരുന്നു, നിന്റെ മാതാപിതാക്കളെ ഇങ്ങനെ വിഷമിപ്പിക്കാൻ പാടില്ലായിരുന്നു, ഷഫ്‌നയോട് ആരാധകർ

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന നസീം.ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട്‌ പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു.ഈ ചിത്രത്തിന്റെ തന്നെ തമിഴ്‌,തെലുങ്ക്‌ പതിപ്പിലും ഷഫ്‌ന അഭിനയിച്ചു.തുടർന്ന്‌ ആഗതൻ,കൻമഴ പെയ്യും മുമ്പ്‌,പ്ലസ്‌ ടു,ആത്മകഥ,നവാഗതർക്ക്‌ സ്വാഗതം,ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.അമലപോളും ഫഹദ്‌ ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ്‌ ഒടുവിൽ റിലീസ്‌ ചെയ്‌ത ചിത്രം.സിനിമകളിലും സീരിയലുകളിലും സജീവമായ സജിനാണ് ഭർത്താവ്

പ്ലസ്‌ ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് സജിൻ.ചിത്രത്തിൽ സഹനടന്റെ വേഷത്തിലാണ്‌ സജിൻ എത്തിയത്‌. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്.പ്ലസ്‌ ടു എന്ന ചിത്രത്തിൽ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക്‌ വഴിമാറുകയായിരുന്നു.ഷഫ്‌ന തിരുവനന്തപുരം കാരിയും സജിൻ തൃശ്ശൂരുകാരനുമാണ്‌.സാന്ത്വനം എന്ന പരമ്പരയിലാണ് സജിൻ ഇപ്പോൾ അഭിനയിക്കുന്നത്

കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്. മനോഹരമായ ചിത്രവുമായി ഷഫ്ന എത്തിയിരുന്നു. ഇരുവരുടെയും വിവാഹ റിസപ്‌ഷൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അതിനുതാഴെ ഉപദേശവുമായെത്തിയിരിക്കുകയാണ് ചിലർ.
പ്രണയം എല്ലാവർക്കും ഉണ്ടാകും, നീയൊരു മുസ്ലിം പെൺകുട്ടി ആണെന്ന് ഓർക്കണമായിരുന്നു, നിന്റെ മാതാപിതാക്കളെ ഇങ്ങനെ വിഷമിപ്പിക്കാൻ പാടില്ലായിരുന്നു” എന്നൊക്കെയാണ് ഷഫ്‌നയോട് ആരാധകർ പറയുന്നത്. ഒപ്പം ഒരു മുസ്‌ലിം ആയി ജനിച്ചവൾ ഹിന്ദു ചെക്കന്റെ കൂടെ പോയത് ശരി ആയില്ലെന്നും ചില അഭിപ്രായവും ഉയരുന്നുണ്ട്.