നടി വിദ്യുലേഖ രാമന്റെ വിവാഹനിശ്ചയം: ശരീരവണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെട്ട താരം ഒടുവില്‍ ഫിറ്റ്‌നസ് ട്രെയിനറെ തന്നെ പങ്കാളിയാക്കി

തമിഴ്-തെലുങ്കു താരം വിദ്യു രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തെന്നിന്ത്യന്‍ സിനിമകളില്‍ കോമഡി സഹതാരമായിട്ടാണ് വിദ്യു എത്താറുള്ളത്. നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സഞ്ജയ് എന്ന് ഫിറ്റ്‌നസ് മാസ്റ്ററെയാണ് വിദ്യു വിവാഹം കഴിക്കാന്‍ പോകുന്നത്.

നടി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. വിദ്യു രാമന്റെ ശരീര വണ്ണം നായിക വേഷം ലഭിക്കാന്‍ തടസ്സമായിരുന്നു. ശരീര ഫിറ്റ്‌നസിനായും സെക്‌സിയാകാനും വിദ്യു കഠിനമായ പരിശ്രമങ്ങള്‍ നടത്തി. ഒടുവില്‍ ഫിറ്റ്‌നസ് ട്രെയിനറെ തന്നെ വിദ്യു വിവാഹം കഴിക്കാന്‍ പോകുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് 26 ആണ് വിവാഹനിശ്ചയ ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. ഫോട്ടോകള്‍ കാണാം.