വിഴിഞ്ഞത്ത് സമരം മൂലം ഉണ്ടായ നഷ്ടം സര്‍ക്കാര്‍ വഹിക്കണമെന്ന് അദാനി; 13 സര്‍ക്കാരുമായി ചര്‍ച്ച

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അദാനി ഗ്രൂപ്പ് സര്‍ക്കാരിമായി ചര്‍ച്ചയ്ക്ക്. ഈ മാസം 13ന് തുറമുഖ മന്ത്രി അദാനി പോര്‍ട്ട്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ചു. തുറമുഖ നിര്‍മ്മാണത്തിനെതിരെ നടക്കുന്ന സമരം കാരണം 78.5 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും ഇത് സര്‍ക്കാര്‍ വഹിക്കണമെന്നും അദാനി ഗ്രൂപ്പ് ചര്‍ച്ചയില്‍ ആവശ്യപ്പെടും. തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതിയും ചര്‍ച്ചയില്‍ അദാനി ഗ്രൂപ്പ് വിശദീകരിക്കും.

സെപ്റ്റംബര്‍ 30 വരെ സമരം കാരണം നഷ്ടം 78.70 കോടിയും പലിശ ഇനത്തില്‍ 19 കോടിയുമാണെന്ന് അദാനി ഗ്രൂപ്പ് വെള്ളിയാഴ്ച സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ കഴിയാത്തതില്‍ നഷ്ടം 57 കോടിയുമാണെന്ന് അദാനി സര്‍ക്കാരിനെ അറിയിച്ചു. സമരം മൂലം ഉണ്ടായ നഷ്ടം ലത്തീന്‍ അതിൂപതയില്‍ നിന്നും ഈടാക്കണമെന്നാണ് തുറമുഖ നിര്‍മ്മാണ കമ്പനിയായ വിസിലിന്റെ ആവശ്യം.

സമരം മൂലം വലിയ തോതില്‍ സാമ്പത്തിക നഷ്ടം കമ്പനിക്ക് സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പ് ചര്‍ച്ച. നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. അദാനി ഗ്രൂപ്പ് സിഇഒ 13 സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. നഷ്ടം നികത്തുന്ന കാര്യത്തില്‍ നിയമോപദേശം തേടിയ ശേഷമാകും സര്‍ക്കാര്‍ തീരുമാനം.