![adgp-daughter-slap](https://thekarmanews.com/wp-content/uploads/2018/06/adgp-daughter-slap.jpg)
പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചെന്ന് പരാതി. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ആണ് പോലീസുകാരനെ മര്‍ദ്ദിച്ചത്. സായുധസേനയിലെ പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്. ഇദ്ദേഹത്തെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിരിക്കുകയാണ്.
കനകക്കുന്നില്‍ നിന്ന് തിരിച്ച് വരും വഴിയാണ് മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു. സ്ഥിരമായി പോലീസുകാരോട് മോശമായി പെരുമാറാറുണ്ടെന്നും, മോശമായി പെരുമാറുകയാണെങ്കില്‍ ഇനി വാഹനം ഓടിക്കില്ലെന്ന് പറഞ്ഞപ്പോളായിരുന്നു മര്‍ദ്ദനമെന്നും പോലീസുകാരന് പറയുന്നു.
എഡിജിപി സുദേഷ് കുമാറിനെതിരെ വേറേയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മകള്‍ക്ക് ഫിസിക്കല്‍ ട്രെയിനിങ് നല്‍കുന്നതിനായി ഒരു വനിത പോലീസുകാരിയെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ടെന്നാണ് ആരോപണം. എഡിജിപിയുടെ വീട്ടില്‍ ജോലിക്ക് പോകുന്ന ക്യാമ്പ്
ഫോളോവര്‍മാരോടെല്ലാം തന്നെ എഡിജിപിയുടെ മകള്‍ മോശമായി പെരുമാറാറുണ്ടെന്നും പറയുന്നു.