രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അക്രമം: എ.ഡി.ജി.പി മനോജ് എബ്രഹാം അന്വേഷിക്കും.

തിരുവനന്തപുരം/ വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവായി. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. സംഭവത്തെ പറ്റി അന്വേഷണം നടത്തി ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

മാർച്ചും അക്രമവും നടക്കുമ്പോൾ സംഭവസ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കല്പറ്റ ഡിവൈ.എസ്.പിയെ അന്വേഷണ വിധേയമായി സസ്ഡപെൻഡ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഡിവൈ.എസ്.പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോടും മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ റാലിയും പ്രതിഷേധ യോഗവും നടത്തും. ഉച്ചയ്ക്ക് രണ്ടിന് രാഹുൽ ഗാന്ധിയുടെ ഓഫീസ് പരിസരത്ത് നിന്ന് റാലി ആരംഭിക്കും. തുടർന്ന് കല്പറ്റ ടൗണിൽ പ്രതിഷേധ യോഗവും നടത്തും.

രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ശനിയാഴ്ച യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,​ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,​ എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,​ എം.കെ. രാഘവൻ,​ ടി. സിദ്ദിഖ് എം.എൽ.എ തുടങ്ങിയ നേതാക്കൾ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. ശനിയാഴ്ച ഉണ്ടായിരുന്ന എല്ലാ ഔദ്യോഗിക പരിപാടികള് റദ്ദ്‌ ചെയ്താണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വായനാട്ടിലേക്ക് പോയിരിക്കുന്നത്.